മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ ‘വീരമണികണ്‌ഠന്‍’ ത്രീഡിയില്‍ വരുന്നു…

Published by Brand Media on

മലയാളത്തില്‍ നിന്നുമൊരു ബ്രഹ്മാണ്ഡ ചിത്രം; ‘വീരമണികണ്‌ഠന്‍’ ഒരുക്കുന്നത് ത്രീഡിയില്‍

YouTube player

അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ വരുന്നു. ‘വീരമണികണ്‌ഠന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിന് എത്തും.
ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ‘വീരമണികണ്‌ഠന്‍’ അടുത്തവർഷം വൃശ്ചികത്തിൽ ആകും തീയറ്ററിൽ എത്തുക.
തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷാ സിനിമകളിലെ മികച്ച അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് ‘വീരമണികണ്‌ഠന്‍റെ’ സംവിധായകരിൽ ഒരാളായ മഹേഷ് കേശവ് പ്രതികരിച്ചു.
ശബരിമല സന്നിധാനത്ത് വച്ചു ചിത്രത്തിന്‍റെ ഒഫീഷ്യൽ ലോഞ്ചിംഗ് അണിയറ പ്രവർത്തകർ നടത്തിയിരുന്നു.
ചിത്രത്തിന്‍റെ പോസ്‌റ്ററും തിരക്കഥയും ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക്‌ കൈമാറിയാണ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
1200 675 22733872 Thumbnail 16x9 Veeramanikandan
അയ്യപ്പന്‍റെ കഥാപാത്രം അഭിനയിക്കുന്നത് ഒരു പുതുമുഖം ആകുമെന്നും സംവിധായകൻ വെളിപ്പെടുത്തി. കലാഭവൻ മണി നായകനായ മായാപുരി, ധ്യാൻ ശ്രീനിവാസൻ ചിത്രം 11 11 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മഹേഷ് കേശവ്.
Kl Ekm 01 Vinayaka Script Video 21102024150129 2110f 1729503089 93
വൺ ഇലവന്‍റെ ബാനറിൽ സജി എസ് മംഗലത്താണ് ചിത്രം നിർമ്മിക്കുന്നത്. സജി എസ് മംഗലത്തും മഹേഷ് കേശവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക.
നാഗേഷ് നാരായണൻ ചിത്രത്തിന്‍റെ തിരക്കഥ നിർവഹിക്കുന്നു. കേരളത്തിലെ പ്രമുഖ സാറ്റലൈറ്റ് ചാനലുകളിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന അയ്യപ്പ സീരീസുകൾക്ക് പിന്നിൽ മഹേഷ് കേശവ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വിഎഫ് എക്‌സ് മേഖലയിലും പ്രവർത്തിക്കുന്നു.
മികച്ച വി എഫ് എക്‌സ് രംഗങ്ങൾ ‘വീരമണികണ്‌ഠന്‍’ എന്ന ചിത്രത്തില്‍ ഉണ്ടാകുമെന്ന് സംവിധായകൻ വെളിപ്പെടുത്തി.മലയാളത്തിലും മറ്റു ഭാഷകളിലും ഉള്ള അയ്യപ്പഭക്തരായ അഭിനേതാക്കൾ ആകും ചിത്രത്തിൽ ഭൂരിഭാഗം പേരും. ചിത്രത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തണമെന്ന് സംവിധായകൻ പറഞ്ഞു.
Kl Ekm 01 Vinayaka Script Video 21102024150129 2110f 1729503089 660

Share this
Categories: News