നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി;

Published by Brand Media on

കലന്തൂര്‍ എന്റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ കലന്തൂര്‍ നിർമ്മിച്ച് നാദിര്‍ഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. 1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മെയ് 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാദിർഷ- റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

YouTube player

ഛായാഗ്രഹകൻ ഷാജി കുമാർ, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പിആർഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ്, ഡിസൈൻസ് മാക്ഗുഫിൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Share this
Categories: News