മിഥുൻ മാനുവലിന്റെ രചനയിൽ ഹൊറർ ത്രില്ലർ, ‘ഫീനിക്സി’ലെ ചിത്രയുടെ ​ഗാനം എത്തി

Published by Brand Media on

YouTube player

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്സി’ന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. ‘എന്നിലെ പുഞ്ചിരി നീയും..’ എന്ന ഈ ഗാനമാണ്‌ റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സാം.സി.എസ്. ഈണമിട്ട ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും കപലനും ചേർന്നാണ്. യുവനായകൻ ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫീനിക്സ് നവംബർ 17ന് തിയറ്ററുകളിൽ എത്തും.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ്. ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെൻസുമൊക്കെ കോർത്തിണക്കിയിട്ടുള്ള ഒരു ചിത്രമായിരിക്കും ഫീനിക്സ്. ഒറ്റ വാക്കിൽ പറഞ്ഞാൽ വിൻ്റേജ് ഹൊറർ ചിത്രം. ചന്തു നാഥ് എന്ന നടനെ പ്രേക്ഷക മുന്നിലേക്ക് ഏറെ അടുപ്പിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. തമിഴിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് സാം .സി.എസ്. സാമിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു

അജു വർഗീസ്, അനൂപ് മേനോൻ. ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി ., ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ ,അബ്രാംരതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സ്റ്റോറി ഐഡിയ – ബിഗിൽ ബാലകൃഷ്ണൻ. ഛായാഗ്രഹണം – ആൽബി. എ ഡിറ്റിംഗ്‌ – നിധീഷ്. കെ.ടി.ആർ. കലാസംവിധാനം – ഷാജി നടുവിൽ മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും – ഡിസൈൻ – ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ. എക്സിക്യുട്ടീവ് പ്രൊഡ്യുസർ -ഷിനോജ് ഒടാണ്ടിയിൽ. പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി. പി ആർ ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Share this
Categories: News