രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ SEP 18-ന് നീസ്ട്രീം OTTയിലൂടെ റിലീസ്….

Published by Brand Media on

pipi lantry copy
പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ” പിപ്പലാന്ത്രി “എന്ന സിനിമ സെപ്റ്റബർ 18-ന് നീസ്ട്രീം ഒടിടി യിലൂടെ റിലീസ് ചെയ്യും.സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോൺ W വർഗ്ഗീസ്. തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ-ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, ഛായാഗ്രഹണം സിജോ എം എബ്രഹാം, എഡിറ്റർ-ഇബ്രു FX, ഗാനരചന-ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം-ഷാന്‍റി ആന്‍റണി, ആര്‍ട്ട്-രതീഷ്,കോസ്റ്റ്യൂം ഡിസൈനർ-ബെന്‍സി കെ ബി,മേക്കപ്പ്-മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടർ-സജേഷ് സജീവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്-ജോഷി നായര്‍,രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രൊ.ജോണ്‍ മാത്യൂസ്,സ്റ്റില്‍സ്-മെഹ്രാജ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ബാനർ-സിക്കാ മോർ ഫിലിം ഇന്റർനാഷണൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രൊഫ. ജോണ്‍ മാത്യൂസ്.

ഇന്നത്തെക്കാലത്ത് ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമയുടേത്. മലയാള സി നിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന്‍ ഗ്രാമങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഗ്രാമങ്ങളുടെ ദൃ ശ്യ ഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തി ല്‍ ഒരുക്കിയിട്ടുണ്ട്.

രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പിപ്പലാന്ത്രി. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യയിലെ എല്ലാഗ്രാമങ്ങൾക്കും മാതൃകയാണ് ഈ ഗ്രാമം. പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഇവിടെ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്.

പിപ്പലാന്ത്രി ഗ്രാമത്തിൽ ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും നൂറ്റിപ്പതിനൊന്ന് മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നാണ് നിയമം. മാവ്, വേപ്പ്, നെല്ലി, ശീഷം എന്നിങ്ങനെയുള്ള ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ മുറിച്ചുമാറ്റാൻ പാടില്ല. 2006-ൽ ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഇങ്ങനെയൊരു നിയമം രൂപീകരിച്ചത്. അതിനുശേഷം ഇവിടെ ധാരാളം പെൺകുഞ്ഞുങ്ങൾ പിറന്നു. അവരോടൊപ്പം രണ്ടരലക്ഷത്തോളം മരങ്ങളെയും പിപ്പലാന്ത്രിക്കു ലഭിച്ചു. ഗ്രാമത്തലവനായ ശ്യാം സുന്ദർ പലിവാൽ ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ മരിച്ചുപോയ മകൾ കിരണിന്റെ ഓർമ്മയ്ക്കായി ഈ പദ്ധതിക്ക് കിരൺ നിധി യോജന എന്ന പേരാണ് നൽകിയിരിക്കുന്നത്.

പെൺകുഞ്ഞ് ജനിക്കുമ്പോൾ ഗ്രാമവാസികൾ ചേർന്ന് 21,000 രൂപ ശേഖരിക്കുകയും അത് കുട്ടിയുടെ രക്ഷിതാക്കളെ ഏൽപ്പിക്കുകയും ചെയ്യുന്നു. രക്ഷിതാക്കൾ 10,000 രൂപ കൂടി ചേർത്ത് ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടുന്നു. കുട്ടിക്ക് ഇരുപത് വയസ്സാകുമ്പോൾ മാത്രമേ തുക പിൻവലിക്കാൻ സാധിക്കൂ. പ്രായപൂർത്തിയാകുന്നതിനുമുമ്പ് മകളെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നും അവൾക്കുവേണ്ട വിദ്യാഭ്യാസം നൽകുമെന്നും രക്ഷിതാക്കൾ ഉറപ്പുനൽകണം. മകളുടെ ജന്മദിനത്തിൽ നട്ടുപിടിപ്പിച്ച മരങ്ങളെ സംരക്ഷിക്കേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. മറ്റു ഗ്രാമങ്ങൾക്കെല്ലാം മാതൃകയായ ഈ പദ്ധതി നടപ്പാക്കിയതിലൂടെ പിപ്പലാന്ത്രി ഒരു പരിസ്ഥിതിസൗഹാർദ്ദ ഗ്രാമമായി മാറി. വൃക്ഷങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്. അതോടെ ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടു.

ഇനി നിങ്ങൾ ചിന്തിക്കുന്നത് ഈ സിനിമയും അതിന്റെ പേരും പിപ്പലാന്ത്രിയും തമ്മിൽ എന്താണ് ബന്ധം എന്നതല്ലേ..!!!
SEP 18-ന് നാളെ Nee Stream OTT യിലൂടെ ആ കഥ നിങ്ങളുടെ മുന്നിലേക്കെത്തുന്നു..

use the Neestream link for pre-booking –
https://neestream.com/releases/movies/Piplantri-PrebookNow
Also watch at : https://neestream.com

Share this
Categories: News