ഷാജി കൈലാസ്-മോഹന്ലാല് ചിത്രത്തിന് ആരംഭം..
12 വര്ഷത്തിന് ശേഷം ഷാജി കൈലാസ്- മോഹന്ലാല് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന് പൂജ ചടങ്ങോടെ ആരംഭം.ഈ മാസം എട്ടാം തീയതി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് നിര്മ്മാണം. ഷാജി കൈലാസ്-മോഹന്ലാല് കൂട്ടുകെട്ടില് 2000ല് എത്തിയ സൂപ്പര്ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. ആശിര്വാദിന്റെ 30-ാം ചിത്രമാണ് പുതിയത്.
2009ല് പുറത്തെത്തിയ ക്രൈം ത്രില്ലര് ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്ലാല് നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര് എന്നീ സിനിമകള്ക്ക് രചന നിര്വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.


