നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം നിര്‍വ്വഹിച്ച പെണ്‍ഭ്രുണഹത്യയുടെ കഥ ‘പിപ്പലാന്ത്രി ‘ OTT platform ആയ Nee Stream ലൂടെ …
നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന’പിപ്പലാന്ത്രി’ എന്ന സിനിമയുടെ ട്രെയിലര്‍ Sep 11 തീയതി വിവിധ സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ റീലിസ് ചെയ്യും.
മിയശ്രീ, ഋഷി, സുരേഷ് വേളാത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഫാമിലി മൂവി എന്ന നിലയിൽ ആണ് ഒരുക്കിയിരിക്കുന്നത്.പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച സിനിമ സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. മലയാളസിനിമയില്‍ തന്നെ അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലെ ചിത്രീകരണമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.സിനിമയ്ക്ക് വേണ്ടി ഗ്രാമങ്ങളിലെ ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. എല്ലാം ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ‘പിപ്പലാന്ത്രി’യുടെ ചിത്രീകരണം. സംവിധായകന്‍ ചൂണ്ടിക്കാട്ടി. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചരിത്രപരമായ ഒട്ടേറെ വിഷയങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതവും ആധുനിക ജീവിതത്തിലൂടെ പെണ്‍കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് പിപ്പരാന്ത്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു.
മലയാളസിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത പ്രമേയമാണ് ‘പിപ്പലാന്ത്രി’യുടേത്. ഇന്നത്തെക്കാലത്ത് ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമയുടേത്. മലയാളസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ലൊക്കേഷനുകള്‍ ഈ സിനിമയുടെ മറ്റൊരു പുതുമയാണ്. രാജസ്ഥാന്‍ ഗ്രാമങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഗ്രാമങ്ങളുടെ ദൃശ്യഭംഗി മനോഹരമായി സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. മനോഹരങ്ങളായ പാട്ടുകളും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
ബാനര്‍ സിക്കാമോർ ഫിലിം ഇന്റർനാഷണൽ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷോജി സെബാസ്റ്റ്യൻ,പ്രൊഫ. ജോണ്‍ മാത്യൂസ്, അഭിനേതാക്കള്‍ – സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് . തിരക്കഥ – ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- സിജോ എം എബ്രഹാം, എഡിറ്റര്‍ – ഇബ്രു Fx, ഗാനരചന- ചിറ്റൂര്‍ ഗോപി, ജോയ്‌സ് തോന്നിയാമല, സംഗീതം- ഷാന്‍റി ആന്‍റണി, ആര്‍ട്ട് – രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ – ബെന്‍സി കെ ബി, മേക്കപ്പ് – മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ – സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് – ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്റ്റിൽസ് മെഹ്രാജ് എന്നിവരാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.
