അജു വർഗീസ്, അപ്പാനി ശരത് ‘ബ്ലാസ്റ്റേഴ്​സ്​’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി..

Published by Brand Media on

YouTube player

അജു വർഗീസ്, അപ്പാനി ശരത്, സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ.എ.പി, മിഥുൻ.ടി. ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ബ്ലാസ്റ്റേഴ്​സ്​’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ ‘തേച്ചോ നീ’ എന്നാരംഭിക്കുന്ന ഗാനമാണ്​ റിലീസായത്​.

 ഐ പിക് പ്രൊഡക്ഷൻസി​െൻറ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ തിരക്കഥ സംഭാഷണം നന്ദകുമാർ.എ.പി. ഛായാഗ്രഹണം-മനോജ്, സംഗീതം-ഫോർ മ്യൂസി, എഡിറ്റിങ്​-സുനീഷ് സെബാസ്റ്റ്യൻ, ഗാനരചന-ഡോ: മധു വാസുദേവൻ,വിനോദ് വേണു.

Share this
Categories: News