ഇന്സ്റ്റയില് എങ്ങും വിജയ് തരംഗം, മണിക്കൂറിനുള്ളിൽ ഞെട്ടിക്കുന്ന ഫോളോവേഴ്സ്
‘ഹലോ നന്പാസ് ആന്ഡ് നന്പീസ്’ എന്നായിരുന്നു താരത്തിന്റെ ആദ്യ പോസ്റ്റ്. കശ്മീരിലെ ലിയോ ലൊക്കേഷനിൽ നിന്നുള്ളതാണ് രണ്ട് ഫോട്ടോകളും. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചത്. പൊതുവേദികളിൽ വിജയ് പറയാറുള്ള എന് നെഞ്ചില് കുടിയിരുക്കും എന്ന വാക്കാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
ഇന്സ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കില് ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറില് തന്നെ 10 ലക്ഷത്തോളം ഫോളോവേര്സാണ് വിജയ് നേടിയത്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയില് ഗുണകരമാവുമെന്നാണ് വിലയിരുത്തല്
സോഷ്യല് മീഡിയയില് എത്ര സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകള് ഉണ്ട്. ഇത് അഡ്മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയില് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കില് 78 ലക്ഷവും ട്വിറ്ററില് 44 ലക്ഷവുമാണ് വിജയ്യുടെ ഫോളോവേഴ്സ്. ഇപ്പോഴിതാ അദ്ദേഹം ഇന്സ്റ്റഗ്രാമിലും വിജയ് തന്റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു
ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളിൽ നാല് മില്യണ് (45 ലക്ഷം) ഫോളോവേഴ്സാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമാതാരങ്ങളും ഉണ്ട്. 20 മണിക്കൂർ മുൻപാണ് വിജയ് ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ പങ്കവച്ചത് ഒരു സ്റ്റോറിയും ഒരു പോസ്റ്റും മാത്രം.
