വിജയ് സേതുപതി, നയൻതാര, സാമന്ത ചിത്രം ‘കെആർകെ’ രണ്ടു കാമുകിമാർക്കിടയിൽ അകപ്പെട്ട റാംബോ; ത്രില്ലടിപ്പിച്ച് ‘KRK’ Promo

Published by Brand Media on

YouTube player
\

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കുള രണ്ടു കാതൽ’ (Kaathuvaakula Rendu Kadhal) ചിത്രത്തിന്‍റെ പ്രമോ പുറത്തുവിട്ടു. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. ഒരേസമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പ്രമോയില്‍ കാണിക്കുന്നത്. ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തെ ഇഫാർ മീഡിയ- റാഫി മതിര സ്വന്തമാക്കിയിരുന്നു. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Share this
Categories: News