News
കുറുപ്പ്’ സിനിമയുടെ നിര്മ്മാതാക്കള്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
ദുല്ഖര് സല്മാന് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിര്മ്മാതാക്കള്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രം പ്രദര്ശിപ്പിക്കുന്നതിനെതിരായ പൊതുതാല്പര്യ ഹര്ജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തിയറ്ററുകളില് ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് നിര്മ്മാതാക്കള്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്മ്മാതാക്കളെക്കൂടാതെ ഇന്റര്പോളിനും കേന്ദ്ര, സംസ്ഥാന സര്ക്കാരുകള്ക്കും നോട്ടീസ് ഉണ്ട്. സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹര്ജിക്കാരന്റെ വാദം. എറണാകുളം സ്വദേശിയാണ് ഹര്ജി നല്കിയത്. അതേസമയം സിനിമയുടെ പ്രദര്ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. Read more
