മലയാളത്തിന്റെ ‘ചൊറ’ ഗ്ലോബൽ ആകുന്നു, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച് ഹ്രസ്വ ചിത്രം, കാണാം

Published by BrandMediaOnline on

കൊച്ചി: ഒരു ലോക്ക്ഡൗണ്‍ കൗതുകം എന്ന നിലയിൽ തുടങ്ങിയ ഷോർട്ട് ഫിലിം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു.
രണ്ടു ദിവസം മുന്‍പേ യൂട്യൂബിൽ പ്രദർശനത്തിന് എത്തിയ ഷോർട്ട് ഫിലിം “ചൊറ” കണ്ടു ഓസ്ട്രേലിയന്‍ സംവിധായകൻ റയാൻ യൂണികോംമ്പ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്‌ വഴി ‘ചൊറ’യുടെ സൃഷ്ടാക്കളോട് അഭിനന്ദനങ്ങൾ അറിയിച്ചു. ലോക്ക് ഡൌണ്‍ കാലങ്ങളിൽ ഒരു കൗതുകമായി ആരംഭിച്ച ഈ കൊച്ചു ചിത്രത്തിന് കിട്ടാവുന്ന വലിയൊരു പുരസ്കാരം തന്നെയാണിത്.
മാമ്പിള്ളി മൂവീ ഹൌസ് നിര്‍മിച്ച്, ചങ്ങാതികൂട്ടം പിച്ചേര്‍സ് അവതരിപിക്കുന്ന, “ചൊറ”ഒരു ആക്ഷന്‍-കോമഡി ഷോര്‍ട്ട് ഫിലിമാണ്. ഒരു ആശങ്കയ്ക്കും ഇടംതരാതെ വളരെ ലളിതമായി കുട്ടികള്‍ക്കം മുതിര്‍ന്നവര്‍ക്കും ഒരുപോലെ കാണാവുന്ന രീതിയിലാണ് “ചൊറ” അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് ഏറെ പ്രാധ്യാന്യം ഉള്ള ഈ ചിത്രത്തെ വര്‍ണ്ണശ്ശബളമായി പകര്‍ത്തിയിരിക്കുന്നത് ലാല്‍ബാഗ്‌ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആന്റണി ജോ ആണ്. ചടുലതയോടെയുള്ള എഡിറ്റിംഗിന് പിന്നില്‍ ഇബ്രൂ FXന്റെ കൈകളാണ് നിരവധി തമിഴ് സിനിമകളിൽ (editor) വർക്ക് ചെയ്തിട്ടുണ്ട് .

YouTube player

വീഡിയോ ഗെയിമിനോടും, സൂപ്പര്‍ ഹീറോ സിനിമകളോടും കിടപിടിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും, ആക്ഷന്‍ രംഗങ്ങള്‍ക്കും പിന്നില്‍ ക്രിസ്ടി ജോര്‍ജും, ആദി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശ്രവണ്‍ സത്യയുമാണ്.
ബിടെക്, അവിയല്‍ അസോസിയെറ്റ് ഡയറക്ടര്‍ ആയ ജോഷി മേടയിലും, ഒപ്പം നവാഗതരായ ശ്രുതിന്‍ തോമസും ,പ്രശോബ് പ്രസാദുമാണ് അവരുടെ അഭിനയം കൊണ്ട് “ചൊറ”യെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത്.
ഈ ചിത്രം എഴുതിയതും, സംവിധാനം ചെയ്തതും കൂടാതെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതും റൊമേഷ് മാമ്പിള്ളിയാണ്. “ചൊറയുടെ ഐഡിയ തന്നെ ഈ ലോക്ക്ഡൌണ്‍ കാലത്ത് ഉണ്ടായതാണ്. ഈ ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ടെൻഷൻ മറന്ന് അൽപ നേരം സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കുക, അതിനാണ് ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. ഈ സിനിമയിൽ ഒരു ലോജിക്കും ഒരു സന്ദേശവും ഇല്ല. അതോണ്ട് തന്നെ കുടുംബസമേതം ആസ്വദിച്ച് ഇരുന്നു കാണവുന്ന രീതിയില്‍ ആണ് ഇത് പായ്ക്ക് ചെയ്തിരിക്കുന്നത്. കുട്ടികള്‍ എന്തായാലും ചൊറയെ ഏറ്റെടുക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” റൊമേഷ് മാമ്പള്ളി പറയുന്നു.
റിലീസ് ചെയ്ത് വളരെ ചെറിയ സമയം കൊണ്ട് തന്നെ “ചൊറ”യെ സാമൂഹ്യ മാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Share this
Categories: News