ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലർ പുറത്ത്.
പൊലീസ് ഇൻവെസ്റ്റിഗേഷൻ സിനിമകൾ കാണാൻ മലയാളികൾക്ക് ഏറെ താല്പര്യമാണ്. അത്തരത്തിലുള്ള നിരവധി സിനിമകൾ മുൻപ് പുറത്തിറങ്ങിയിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് എത്തുകയാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. മുൻപ് നടന്നൊരു കൊലപാതകവും ആ കേസ് റീ ഓപ്പൺ ചെയ്യുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേസന്വേഷിക്കുന്ന പൊലീസ് Read more









