Screenshot 2024 02 08 At 10.02.22 Am

‘സൈറണ്‍’ട്രെയിലര്‍ പുറത്തുവന്നു.ഫെബ്രുവരി 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് സൈറണ്‍. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. സൈറണ്‍ സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സെല്‍വകുമാര്‍ എസ്‍ Read more

Screenshot 2024 02 06 At 5.11.46 Pm

“മനസാ വാചാ” ചിത്രത്തിന്റെ ടീസർ പുറത്ത്. ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും.

നടൻ, സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ.റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്. ‘ധാരാവി ദിനേശ് ‘ എന്ന ഒരു കള്ളൻ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യൽ മീഡിയയിൽ Read more

Screenshot 2024 02 06 At 11.05.09 Am

ഷെയ്‍ൻ നിഗത്തിന്റെ ‘ലിറ്റില്‍ ഹാര്‍ട്‍സ് ‘ ടീസര്‍ പുറത്ത്.

ഷെയ്‍ൻ നിഗം നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‍സ്. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായി വേഷമിടുന്ന ചിത്രത്തില്‍ നായിക മഹിമാ നമ്പ്യാരാണ്. ചിരി നമ്പറുകളുമായി ലിറ്റില്‍ ഹാര്‍ട്‍സിന്റെ ടീസര്‍ പുറത്തുവിട്ടതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷെയ്‍ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായ മഹിമാ നമ്പ്യാര്‍ക്കു പുറമേ രൺജി പണിക്കർ, മാലാ പാർവ്വതി, Read more

Screenshot 2024 02 05 At 10.58.42 Am

‘ജെറി’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു.

കോട്ടയം നസീറിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജെറി. സംവിധാനം നിര്‍വഹിക്കുന്നത് അനീഷ് ഉദയ്‍യാണ്. തമാശയ്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രവുമാണ് ജെറി. കുടുകുടാ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങളുമായി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്ന എന്നതാണ് ജെറിയുടെ പുതിയ അപ്‍ഡേറ്റ്.കോട്ടയം നസീറിനു പുറമേ ജെറി സിനിമയില്‍ സണ്ണി ജോസഫ്, പ്രമോദ് വെളിയനാടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം നിസ്‍മൽ നൗഷാദ്. സംഗീതം അരുൺ വിജയ്. ഫെബ്രുവരി ഒമ്പതിന് റിലീസ് Read more

Screenshot 2024 02 02 At 12.06.23 Pm

‘പ്രേമലു’ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫെബ്രുവരി 9 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമലു. നസ്‍ലെന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരന്‍ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശ്യാം Read more

Screenshot 2024 02 02 At 10.02.55 Am

‘തലവന്‍’ ചിത്രത്തിന്‍റെ ടീസര്‍ എത്തി.

ജിസ് ജോയ്‍യുടെ സംവിധാനത്തിൽ ബിജു മേനോനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തലവന്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ കാക്കിയണിഞ്ഞാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. ജിസ് ജോയ്‍യുടെ മുൻ ചിത്രങ്ങളിൽ കുടുംബ ബന്ധങ്ങളും കോമഡിയും ഒക്കെ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ Read more

Screenshot 2024 02 01 At 9.48.00 Am

‘മഞ്ഞുമ്മൽ ബോയ്സ് ‘ ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്.

യുവതാരനിരയുടെ തിളക്കവുമായി ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൻ്റേതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് Read more

Screenshot 2024 01 31 At 9.37.08 Am

‘അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ’ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസ് ആയി.

രാഹുൽ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസ് ആയി. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു, നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. എൽ ത്രി എന്റർടെയ്ന്‍‍മെന്‍റിന്‍റെ സഹകരണത്തോടെ സൈന Read more

Screenshot 2024 01 30 At 8.42.36 Pm

‘അയ്യര്‍ ഇന്‍ അറേബ്യ’ ടീസര്‍ എത്തി.

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യർ ഇൻ അറേബ്യയുടെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ നാൽപത്തിയഞ്ചോളം താരങ്ങൾ അണിനിരക്കുന്നു. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, Read more

Screenshot 2024 01 30 At 11.31.10 Am

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി.

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നത്. ഹ്യൂമറിൻ്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് അവതരിപ്പിക്കുന്നത്. ഇരുട്ടിൻ്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ Read more