ഹൃദയാഘാതത്തെ തുടര്ന്ന് സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര് സിനിമകളില് വഴിത്തിരിവ് സൃഷ്ടിച്ച സിദ്ദിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല് എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില് കഴിഞ്ഞിരുന്നത്. കരള് രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില് നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. Read more









