‘മീശ പിരിച്ച് മേജർ മഹാദേവൻ’, മമ്മൂട്ടിയുടെ ‘ഏജന്റിന്റെ’ റിലീസ് ; തിയറ്ററുകളില് പ്രദര്ശനത്തിന് എത്തുന്നത് ഇന്ന് മുതൽ… .
സ്പൈ ആക്ഷൻ ത്രില്ലർ ആയി സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച പാൻ ഇന്ത്യൻ പ്രൊജക്റ്റ് ‘ഏജന്റിന്റെ’ പുതിയ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചു. ‘ഡെവിൾ’ എന്ന ടൈറ്റിലിൽ ദയയില്ലാത്ത രക്ഷകനായാണ് മേജർ മഹാദേവന്റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്. ഇപ്പോൾ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററിൽ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള ‘മേജർ മഹാദേവനെ’യാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം ഏജന്റെ തിയറ്ററുകളില് പ്രദര്ശനത്തിന് എത്തുന്നത്. Read more









