Whatsapp image 2025 07 10 at 7.20.30 pm

“പ്ലൂട്ടോ” കൊച്ചിയിൽ; നീരജ് മാധവ്, അൽത്താഫ് സലീം ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം നടന്നു.

നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “പ്ലൂട്ടോ”എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു.നടർ ആന്റെണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തിൽ അജുവർഗ്ഗീസ്, Read more

Whatsapp image 2025 07 06 at 11.20.16 am

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന “മാരീസൻ” ജൂലൈ 25-ന്.

വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ” മാരീസൻ” ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പ്രത്യേക സ്റ്റിൽ പുറത്ത് വിട്ടതോടെയാണ് ഈ വലിയ പ്രഖ്യാപനം ഉണ്ടായത്, ആരാധകരിലും സിനിമാപ്രേമികളിലും പുതിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന “മാരീസൻ” ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലർ ചിത്രമാണ്. കഥ, തിരക്കഥ, Read more

Whatsapp image 2025 07 07 at 8.31.40 pm

കറക്കം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി!

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ,സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം,വിനീത് തട്ടിൽ,മനോജ് മോസസ്, കെയിൻ Read more

Crjcynjnsls hd (1)

ദിലീപ് ആരാധകർക്ക് തകർപ്പൻ എന്‍റര്‍ടെയ്‍നറുമായി ദിലീപ്; ‘ഭ ഭ ബ’ ടീസര്‍ എത്തി

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ഭയം ഭക്തി ബഹുമാനം എന്നതിന്‍റെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു ഹൈ വോള്‍ട്ടേജ് എന്‍റര്‍ടെയ്‍നര്‍ തന്നെ ആയിരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ടീസര്‍. 1.38 Read more

Xurwdiro1lu hd

ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ സണ്ണി വെയിൻ മൃദുൽ നായരും ധ്രുവനും ചേർന്ന് പുറത്തുവിട്ടു!

നവാഗത സംവിധായകൻ ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് പ്രശസ്ത നടൻ സണ്ണി വെയിനും  ബിടെക് ,കാസർഗോഡ് എന്നീ സിനിമകളുടെ സംവിധായകനായ മൃദുൽ നായരും നടന്മാരായ സുധീർ സുകുമാരനും, ധ്രുവനും ചേർന്ന് നിർവഹിച്ചു. ‘ഇരുവൾ ‘ എന്നാണ് ചിത്രത്തിന്റെ പേര് മലയാളം തമിഴ് ഹിന്ദി തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് സിനിമ ചെയ്യുന്നത്. ലുക്മാൻ അവറാൻ, ബിനു പപ്പു, പ്രഗ്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന Read more

Screenshot 2025 07 03 at 11.07.29 pm

പുതിയ മഹീന്ദ്ര XUV3XO വരുന്നൂ,

മഹീന്ദ്ര XUV 3XO സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ അപ്‌ഡേറ്റ് വരും ദിവസങ്ങളിൽ പുറത്തിറങ്ങും. അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ വിശദാംശങ്ങൾ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, പുതിയ ട്രിമ്മുകളും സവിശേഷതകളും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള XUV 3XO ലെവൽ 2 ADAS, ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 65W യുഎസ്‍ബി-സി ഫാസ്റ്റ് ചാർജർ, പനോരമിക് സൺറൂഫ് Read more

Whatsapp image 2025 07 03 at 5.09.19 pm

നമിത് മൽഹോത്രയുടെ “രാമായണ”- ലോക സിനിമയിലെ തന്നെ വലിയ ഇതിഹാസ കാവ്യമായി രചിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ അതിഗംഭീര പ്രോമോ ലോഞ്ച്

‘Ramayana: The Introduction എന്ന ഇൻഡ്യൻ ഇതിഹാസ ചിത്രത്തിൻറെ ഗ്രാൻറ് പ്രോമോ ലോഞ്ച് 2025 ജൂലൈ 3-ന് നടന്നു. രൺബീർ കപൂറും, യാഷും ആദ്യമായി ഒന്നിക്കുന്ന ഈ ചലച്ചിത്രം മികച്ച ഒരു ക്യാൻവാസിൽ അണിയിച്ചൊരുക്കാനാണ് ചിത്രത്തിൻറെ സംവിധായകനും, നിർമ്മാതാക്കളും പരിശ്രമിക്കുന്നത്. പുരാണത്തിലെ വലിയ ശക്തികളായ ശ്രീരാമനും രാവണനും തമ്മിലുള്ള ഐതിഹാസിക യുദ്ധങ്ങളും, ഏറ്റുമുട്ടലുകളും പുത്തൻ കാഴ്ചകളിലൂടെ ഒരു മറക്കാനാകാത്ത ദൃശ്യാനുഭവമായി പ്രേക്ഷകരിലേക്ക് എത്തും. ദീർഘവീക്ഷണമുള്ള ഫിലിം മേക്കറും, നിർമ്മാതാവുമായ നമിത് Read more

New

മിസ് സൗത്ത് ഇന്ത്യ പേജന്റില്‍ പുതിയ യുഗത്തിന് തുടക്കം ; അര്‍ച്ചന രവി മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍

മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി പ്രശസ്ത മോഡലും നടിയും സംരംഭകയുമായ അര്‍ച്ചന രവി ചുമതലയേറ്റെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പേജന്റ് മേഖലയിലെ അനുഭവവും നവീന കാഴ്ചപ്പാടുമാണ് 29ാം വയസില്‍ അര്‍ച്ചനയുടെ ഈ നേട്ടത്തിന് പിന്നില്‍ . 2016 ല്‍ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ്, 2019-ല്‍ ഫെമിനാ മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020-ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ ടോപ്പ് 10 Read more

O8mx5tvt8oy hd

ബിഗ് ബജറ്റില്‍ പവന്‍ കല്യാണിന്‍റെ ‘ഹരിഹര വീര മല്ലു’ട്രെയ്‍ലര്‍ എത്തി കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍

തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ ഹരിഹര വീര മല്ലു പാർട്ട് 1 എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തി. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എ എം രത്നം അവതരിപ്പിക്കുകയും എ ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം ജൂലൈ 24 ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം Read more

Ke7ln9h gb4 hd

‘ധീരൻ’ സിനിമയുടെ പ്രീ റിലീസ് ടീസർ പുറത്ത്; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

ചിരിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ പ്രീ റിലീസ് ടീസർ പുറത്ത്. ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ Read more