Jpg

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി

നടി ദിവ്യ ഗോപിനാഥും  സംവിധായകന്‍ ജുബിത്ത് നമ്രാടത്തും  വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. ജുബിത്ത് സംവിധാനം ചെയ്‍ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. “ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും Read more

127464 janeman

തിയറ്ററില്‍ പൊട്ടിച്ചിരി തീര്‍ക്കാന്‍ ഫാമിലി ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രം ‘ജാന്‍.എ.മന്‍’ തിയറ്ററിലേക്ക്; ട്രെയ്‍ലര്‍ കാണാം

അര്‍ജുന്‍ അശോകന്‍ , ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം  രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ജാന്‍.എ.മന്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍  പുറത്തെത്തി. ഫാമിലി ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രമെന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്‍റെ ഏകാന്തതയെ അതിജീവിക്കാനായി 30-ാം പിറന്നാളാഘോഷത്തിന് കാനഡയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയാണ് ‘ജോയ്മോന്‍’. നാട്ടില്‍ ജോയ്മോന് നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ബേസില്‍ ജോസഫ് ആണ് ജോയ്‍മോനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ Read more

Marakkar release theatre

കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി  എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ  നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളെക്കൂടാതെ ഇന്‍റര്‍പോളിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് ഉണ്ട്. സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. അതേസമയം സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. Read more

Marakkar release theatre

പ്രേക്ഷകരുടെ ആശങ്കകൾക്കു വിരാമമിട്ട് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ’ തിയറ്ററിൽ തന്നെ; ഡിസംബർ 2ന് റിലീസ് …

‘മരക്കാര്‍’തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍ “ആ ഗംഭീര സര്‍പ്രപൈസിന്‍റെ പൂട്ട് തുറക്കാനുള്ള സമയമായി. ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല. മനോഹരമായ ദൃശ്യവിസ്‍മയം അതിന്‍റെ എല്ലാ ചാരുതയോടും, അത് എവിടേക്കുവേണ്ടിയാണോ നിര്‍മ്മിക്കപ്പെട്ടത്, അവിടെത്തന്നെ ആസ്വദിക്കാന്‍ പോവുകയാണ് നിങ്ങള്‍”. മരക്കാറിന്‍റെ ആഗോള തിയറ്റര്‍ റിലീസ് തീയതി പങ്കുവച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്ന Read more

Screenshot 2021 11 12 at 12.16.23 AM

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ; ആകാംക്ഷയുണർത്തി ചിത്രത്തിൻ്റെ ട്രെയിലർ

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ റിലീസാവും. സോണിലിവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയ്യുക. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ടൈം ലൂപ്പ്, സൈഫൈ/ഹൊറർ സിനിമയാണ്. ചിത്രത്തിൻ്റെ ട്രെയിലർ റിലീസായിട്ടുണ്ട്.  സോണിലിവിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടത്. ടൈം ലൂപ്പിൽ കുടുങ്ങുന്ന മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് പോകുന്ന ചില ആൾക്കാരുടെ കഥയാണ് ചുരുളി. Read more

Untitled

യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രം ‘L’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു…

  പെണ്‍ബ്രൂണഹത്യയുടെ കഥ പറയുന്ന ശ്രദ്ധേയചിത്രം ‘പിപ്പലാന്ത്രി’ ക്ക് ശേഷം യുവ സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രം ‘എല്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് ‘എല്‍’. ത്രില്ലര്‍ മൂവിയായ ഈ സിനിമ ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ഗര്‍ഭിണിയായ സ്ത്രീയുടെ പാതിരൂപമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മലയാളത്തില്‍ ഇന്നേവരെ പരീക്ഷിക്കാത്ത Read more

Vaisak

പുലിമുരുകനു ശേഷം മോണ്‍സ്റ്ററുമായി വൈശാഖ്, നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകനു’ ശേഷം വൈശാഖും  മോഹന്‍ലാലും  ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് ‘മോണ്‍സ്റ്റര്‍’ . ‘ലക്കി സിംഗ്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ലുക്കാണ് പോസ്റ്ററില്‍. ആക്ഷന് പ്രാധാന്യമുള്ള ചിത്രമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്നതാണ് പോസ്റ്റര്‍. Read more

IMG 20211110

രാജമൗലി സംവിധാനം ചെയ്യുന്ന ‘RRR’ ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടു

രാജമൗലി  സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍ആര്‍ആര്‍’ (RRR) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് കുറെ നീണ്ടുപോയിരിക്കുന്നു. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് Read more

Murali

മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു….

ടൊവിനൊ നായകനാകുന്ന ചിത്രമാണ് മിന്നല്‍ മുരളി . ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മനു മഞ്‍ജിത്താണ് ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മര്‍ത്യനും സുഷിൻ ശ്യാമും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. സുശിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്നും നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു. Read more

Images (15)

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് ചിത്രം ‘സുമേഷ് ആന്‍ഡ് രമേഷ്’ നവംബര്‍ 26ന് തീയറ്ററില്‍, ടീസര്‍ കാണാം..

നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രം ‘സുമേഷ് & രമേഷിന്റെ രണ്ടാമത്തെടീസര്‍ എത്തി. ചിത്രം നവംബര്‍ 26ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും, സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ആണ്. വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ്ഖാന്‍ Read more