തിയറ്റര് ഉടമകളില് നിന്നുണ്ടായ മുന് അനുഭവം പങ്കുവച്ച് ഒമര് ലുലു!
സിനിമകളുടെ ഒടിടി റിലീസ് സിനിമാ മേഖലയിലെ സജീവ ചര്ച്ചയായിട്ട് ഏതാനും ആഴ്ചകളായി. മരക്കാറിന്റെ റിലീസിനെച്ചൊല്ലി ആരംഭിച്ച ചൂടേറിയ സംവാദം ചിത്രത്തിന്റെ ഒടിടി റിലീസ് നിര്മ്മാതാവ് ആന്റണി പെരുമ്പാവൂര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷവും തുടരുകയാണ്. തിയറ്റര് ഉടമകളുടെ സംഘടനയായ ഫിയോക് തന്നെ ഒരു ചര്ച്ചയ്ക്കും വിളിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞപ്പോള് തിയറ്റര് റിലീസിന് തടസ്സം തങ്ങളുടെ ഭാഗത്തുനിന്നല്ല ഉണ്ടായതെന്നായിരുന്നു ഫിയോക് നേതൃത്വത്തിന്റെ പ്രതികരണം. അതേസമയം ഈ ചര്ച്ചയുടെ തുടര്ച്ചയെന്നോണം തന്റെ ആദ്യ ചിത്രത്തിന് Read more









