Kgf2

ബോളിവുഡിൽ റോക്കി ഭായിയുടെ കുതിപ്പ്, 200 കോടി ക്ലബ്ബിൽ ഹിന്ദി ‘കെജിഎഫ് 2’

തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2(KGF 2) മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം. ഹിന്ദി പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡിന് അകത്തും പുറത്തുമുള്ളവർ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ പുതിയ കളക്ഷനാണ് പുറത്തുവരുന്നത്. റിലീസ് ആയി അഞ്ച് ദിവസത്തിനുള്ളിൽ ഹിന്ദി പതിപ്പ് 200 Read more

Aviyal et00129215 30 03 2022 01 24

മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കുടുംബ ചിത്രം ‘അവിയൽ’ വിജയകരമായി മുന്നേറുന്നു

ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തിയ ‘അവിയൽ'(Aviyal) തിയറ്ററുകളിൽ പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ നേടി ചിത്രം പ്രദർശനം തുരുകയാണ് മടുപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന കുടുംബ ചിത്രം എന്നാണ് അവിയലിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.   ‘ഫിലിപ്‍സ് ആൻഡ് ദ മങ്കിപെൻ’ എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദിന്റേതാണ് അവിയല്‍. കണ്ണൂരുകാരനായ ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും പറയുകയാണ് ചിത്രം ചെയ്യുന്നത്. ജോസഫ് Read more

Mahaveeryar Movie

നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യര്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

നിവിന്‍ പോളി , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യര്‍ (Mahaveeryar) എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഏറെ കൗതുകം നിറഞ്ഞ കാഴ്ചകളോടെ ഉള്ളതാണ് ടീസര്‍. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ Read more

Maxresdefault

ഷാഹിദ് കപൂര്‍ നായകനാവുന്ന സ്പോര്‍ട്‍സ് ഡ്രാമ; ‘ജഴ്സി’ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി.

ഷാഹിദ് കപൂര്‍നായകനാവുന്ന സ്പോര്‍ട്‍സ് ഡ്രാമ ചിത്രം ‘ജെഴ്സി’യുടെ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി. 2021 ഡിസംബര്‍ 31 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആ സമയത്ത് ആദ്യം റിലീസ് മാറ്റിയ ചിത്രമായിരുന്നു ജഴ്സി. ഏപ്രില്‍ 14 ആണ് പുതിയ റിലീസ് തീയതി. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് അണിയറക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം. നാനിയെ നായകനാക്കി Read more

Maxresdefault

21 Grams ‘അഞ്ചാം പാതിര’ക്ക് ശേഷം മലയാളത്തിൽ മറ്റൊരു ത്രില്ലർ കൂടി

‘അഞ്ചാം പാതിര’എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം മലയാള സിനിമയിൽ മറ്റൊരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ’21 ഗ്രാംസ്'(21 Grams) ആണ് പ്രേക്ഷകർക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എക്സ്പീരിയൻസ് നൽകാൻ പോകുന്ന സിനിമ. മാർച്ച്‌ 18ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഗംഭീര സസ്പെൻസും ദീപക് ദേവിന്റെ ശക്തമായ പശ്ചാത്തലസംഗീതവും Read more

Screenshot 2022 03 11 at 1.03.46 AM

ജോജുവും അനശ്വരയും അച്ഛനും മകളുമായി’അവിയലി’ന്റെ ട്രെയിലർ പുറത്തിറങ്ങി

ജോജു ജോർജും  അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന ‘അവിയൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ ആണ് നായകനാകുന്നത്. കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ  ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന Read more

Screenshot 2022 02 19 at 12.15.30 AM

വിധു വിൻസെന്റിന്റെ സംവിധാനത്തില്‍ ‘വൈറല്‍ സെബി’, ട്രെയിലര്‍

വിധു വിൻസെന്റ്   സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘വൈറല്‍ സെബി’. ആനന്ദ് ബാലകൃഷ്‍ണൻ, സജിത മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് വൈറല്‍ സെബിയുടെ തിരക്കഥ എഴുതുന്നത്.  ‘വൈറല്‍ സെബി’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ ചര്‍ച്ചയായതാണ്. ‘വൈറല്‍ സെബി’യുടെ ട്രെയിലര്‍  പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അപരിചിതൻ. അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിഘട്ടത്തിൽ ആശ്രയിക്കാൻ അയാൾ മാത്രമേ ഉള്ളെങ്കിലോ?, അങ്ങനെ ഒരു സംഭവമാണ് ചിത്രത്തില്‍ പറയുന്നത്.ഈജിപ്‍തുകാരി മിറ ഹമീദ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ Read more

Ajagajandharam

അജ​ഗജാന്തരം സോണി ലിവിലേക്ക്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ അവിടേയ്ക്ക് പ്രേക്ഷകരെ എത്തിച്ച പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു അജഗജാന്തരം (Ajagajantharam). ആന്‍റണി വര്‍ഗീസിനെ (Antony Varghese) നായകനാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്‍ത ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. 25 ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 25 കോടിയാണ് നേടിയത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം Read more

Screenshot 2022 02 17 at 10.10.57 PM

‘മിന്നല്‍ മുരളി’ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു! ഷിബു’വിന്റെ പ്രണയം ദൃശ്യവത്‍ക്കരിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ്

‘മിന്നല്‍ മുരളി’യെന്ന  ചിത്രം അമ്പരിപ്പിക്കുന്ന വിജയമായിരുന്നു സ്വന്തമാക്കിയത്. നായകൻ ടൊവിനൊ തോമസിന് മാത്രമല്ല പ്രതിനായകനായ ഗുരു സോമസുന്ദരത്തിനും മിന്നല്‍ മുരളി’യിലൂടെ കിട്ടിയ സ്വീകാര്യത വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്‍ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ തുടരുന്നു. ‘ഷിബു’വിന്റെ പ്രണയം ദൃശ്യവത്‍ക്കരിക്കുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘രാവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗുരു സോമസുന്ദരം ചെയ്‍ത ‘ഷിബു’ എന്ന കഥാപാത്രത്തിന്റെ Read more

Aaraattu19421 600x338

ആറാട്ടിലെ ‘ഒന്നാം കണ്ടം’ ടീസർ എത്തി; ലാലേട്ടന്റെ ഡാൻസ് കലക്കുമെന്ന് ആരാധകർ

മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’ . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. ട്രെയിലറിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഒന്നാം കണ്ടം’ എന്ന് തുടങ്ങുന്ന ഗാനം മിഥുൻ ജയരാജ്, രാജ്‌കുമാർ രാധാകൃഷ്ണൻ, ശ്വേതാ അശോക്, നാരായണി ഗോപൻ, യാസിൻ നിസാർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാഹുൽ Read more