‘നമുക്ക് കോടതിയില്‍ കാണാം’; ശ്രീനാഥ് ഭാസി

Published by Brand Media on

ശ്രീനാഥ് ഭാസി നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് നമുക്ക് കോടതിയില്‍ കാണാം. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്‍റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു.

ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമിന്‍റെ നിര്‍മ്മാണത്തില്‍ എത്തിയ മൈക്കിനു ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. ലാലു അലക്സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് നമുക്ക് കോടതിയിൽ കാണാം. ചിത്രത്തിന്റെ ക്യാമറ മാത്യു പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.
310223046_5864082923637138_7572467330838007955_n310223046_5864082923637138_7572467330838007955_n
അതേസമയം സഞ്ജിത്ത് ചന്ദ്രസേനന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിലും ശ്രീനാഥ് ഭാസിയാണ് നായകന്‍. ശ്രീനാഥ്‌ ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖമായിരിക്കും നായികയായി എത്തുക. ഹോം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രമണ്യൻ ആണ് ജേർണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗർ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ഉത്തര മേനോൻ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ചിതത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ധനേഷ് ആനന്ദ് ആണ്.

Share this
Categories: Uncategorized