പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ് ‘ഫുർസാത്ത് ‘

Published by Brand Media on

ദില്ലി: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാൽ ഭരദ്വാജിന്റെ പുതിയ സിനിമ ഫുർസാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇഷാൻ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

YouTube player

പൂർണ്ണമായും ഐഫോൺ 14 പ്രോയിൽ ചിത്രീകരിച്ച ഫുർസാത്ത് തീര്‍ത്തും ബോളിവുഡ് ശൈലിയില്‍ ഫാന്‍റസിയും സയന്‍സ് ഫിക്ഷനും ഒക്കെ ചേര്‍ത്തുള്ള പ്രണയകഥയാണ് പറയുന്നത്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ വിശാൽ ഭരദ്വാജിന്റെ നേതൃത്വത്തിൽ, പ്രശസ്ത ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.

ഒരു നോൺ-കൊമേഴ്‌സ്യൽ ചിത്രമായിട്ടും വളരെ സമ്പന്നമായ ദൃശ്യങ്ങളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലും, വെള്ളത്തിലും, മനോഹരമായ ഗാനരംഗങ്ങളും, ബോളിവുഡിലെ പതിവ് തട്ടുപൊളിപ്പന്‍ പാട്ട് രംഗവും ഒക്കെ ചിത്രത്തിലുണ്ട്.

Share this