‘മേരി ആവാസ് സുനോ’യിലെ ഗാനമെത്തി;’മേരി ആവാസ് സുനോ’യിലെ ഗാനമെത്തി…..
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് മേരി ആവാസ് സുനോ(Meri Awas Suno). ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിലെ മനോഹര ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എം ജയചന്ദ്രന്റേതാണ് സംഗീതം. ഹരിനാരായണന്റെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ആനി ആമിയാണ്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി Read more
ഫുൾപവറിൽ ശിവകാർത്തികേയൻ; ചിന്ന ദളപതിയോന്ന് ആരാധകർ, ‘ഡോൺ’ പ്രമോ
നെല്സണ് ദിലീപ് കുമാര് സംവിധാനം ചെയ്ത ഡോക്ടറിന്റെ വിജയത്തിനു ശേഷം ശിവകാര്ത്തികേയന് നായകനാകുന്ന ചിത്രമാണ് ‘ഡോണ്’ . നവാഗതനായ സിബി ചക്രവര്ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് എസ്കെ ആരാധകരും. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ജലബുലജംഗു’ എന്ന് തുടങ്ങുന്ന ഗാനം സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. ചിന്ന ദളപതിയാണോ എന്നാണ് എസ്കെ കുറിച്ച് ആരാധകർ Read more
ദുല്ഖര് നായകനാകുന്ന ‘സീതാ രാമം’പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു
ദുല്ഖര് നായകനാകുന്ന പുതിയ സിനിമയാണ് ‘സീതാ രാമം’. ദുല്ഖര് പട്ടാളക്കാരനായിട്ടാണ് ചിത്രത്തില് അഭിനയിക്കുന്നത്. ‘സീതാ രാമം’ ചിത്രത്തിന്റെ ഫോട്ടോകള് ഓണ്ലൈനില് തരംഗമായിരുന്നു. ഇപ്പോഴിതാ ദുല്ഖര് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായിട്ട് ദുല്ഖര് അഭിനയിക്കുന്ന ‘സീതാ രാമത്തി’ന്റെ സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത് വിശാല് ചന്ദ്രശേഖര് ആണ്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിക്കുന്നത്. സോണി മ്യൂസിക് ആണ് Read more
വിജയ് നായകനായ പുതിയ ചിത്രം ‘ബീസ്റ്റി’ലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു…
വിജയ് നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ചിത്രമാണ് ‘ബീസ്റ്റ്’. ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ ചര്ച്ചയായതായിരുന്നു ‘ഹലമിത്തി ഹബീബോ’ പാട്ട്. ഇത് ട്രെൻഡായി മാറിയിരുന്നു. ഇപ്പോഴിതാ ആ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് . നെറ്റ്ഫ്ലിക്സിലും, സണ് നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമുകളില് ചിത്രം റിലീസ് ചെയ്യുമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. മെയ് 11ന് ആണ് ചിത്രം ഒടിടിയില് റിലീസ് ചെയ്യുക. റോ ഉദ്യോഗസ്ഥാനായിട്ട് ആണ് ചിത്രത്തില് വിജയ് അഭിനയിച്ചത്. Read more
അന്വേഷണം ഉടൻ തുടങ്ങും, ടൊവിനൊയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്
ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തുവിട്ടു.. ഡാര്വിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് . ടൊവിനൊ തോമസ് കാക്കിയണിയുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്നായിരുന്നു Read more
കീര്ത്തി സുരേഷിന്റെ ‘സര്ക്കാരു വാരി പാട്ട’, ട്രെയിലര് പുറത്തുവിട്ടു
മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് ‘സര്ക്കാരു വാരി പാട്ട’. മലയാളത്തിന്റെ പ്രിയ താരം കീര്ത്തി സുരേഷ് നായികയുമാകുന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തുവിട്ടു. മഹേഷ് ബാബു അടക്കമുള്ള താരങ്ങള് തന്നെയാണ് ട്രെയിലര് ഷെയര് ചെയ്തത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിരിക്കും ‘സര്ക്കാരു വാരി പാട്ട’ എന്നാണ് ട്രെയിലറില് നിന്ന് വ്യക്തമാകുന്നത് (Sarkaru Vaari Paata trailer). ‘സര്ക്കാരു വാരി പാട്ട’ സംവിധാനം ചെയ്യുന്നത് പരശുറാം ആണ് സംവിധാനം ചെയ്യുന്നത്. പരശുറാമിന്റേതു തന്നെയാണ് Read more
ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ‘അടിത്തട്ടിലെ’ ആദ്യ ഗാനം പുറത്തിറങ്ങി…..
ജിജോ ആന്റണി (Jijo Anthony) സംവിധാനം ചെയ്യുന്ന ചിത്രം അടിത്തട്ടിലെ ആദ്യ ഗാനം മന്ത്രി സജി ചെറിയാൻ കൊച്ചിയിൽ പുറത്തിറക്കി. പടിഞ്ഞാറൻ മൂലയിലെ എന്ന് തുടങ്ങുന്ന ഗാനമാണ് തൊഴിലാളി ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കിയത്. കടൽ ജീവിതത്തിന്റെയും കടൽ മനുഷ്യരുടെ അവകാശങ്ങളേയും പറയുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കാൻ തൊഴിലാളി ദിനം പോലെ ചേരുന്ന ദിവസമില്ലെന്ന് സംവിധായകൻ ജിജോ ആന്റണി പറയുന്നു. നസ്സർ അഹമ്മദ് എഴുതിയ ഗാനം ജാസി ഗിഫ്റ്റാണ് പാടിയിരിക്കുന്നത്. Read more
സിജു വിൽസണിനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയനി’ലെ ഗാനം പുറത്ത്
സിജു വിൽസണിനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ (Varayan) എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനം റിലീസ് ആയി. ‘കായലോണ്ട് വട്ടം വരച്ചേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സായി ഭദ്രയാണ്. പ്രകാശ് അലക്സാണ് സംഗീതം പകർന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികൾ. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിച്ചിരിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം Read more









