ത്രില്ലടിപ്പിച്ച് ഉടല് ടീസര്; ഇന്ദ്രന്സ് ,ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്
സമീപകാലത്ത് നിരവധി ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഇന്ദ്രന്സ് (Indrans). ഇപ്പോഴിതാ വേറിട്ട മേക്കോവറില് ഒരു ഇന്ദ്രന്സ് കഥാപാത്രം കൂടി പ്രേക്ഷകര്ക്ക് മുന്നിലേക്ക് എത്തുകയാണ്. നവാഗതനായ രതീഷ് രഘുനന്ദന് രചനയും സംവിധാനവും നിര്വ്വഹിച്ചിരിക്കുന്ന ഉടല് എന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര് പുറത്തെത്തി. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില് പെടുന്ന ചിത്രമാണെങ്കിലും ചില ത്രില്ലിംഗ് നിമിഷങ്ങള് Read more









