Screenshot 2023 10 17 At 1.16.15 Am

ബിഗ് ബഡ്ജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ എത്തുന്നു, ഞെട്ടിച്ച് ട്രെയിലർ

വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ‘ഹൃദയം’, ‘ഖുഷി’ എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ഗുരു സോമസുന്ദരം ചിത്രത്തിൽ വില്ലനായി എത്തുന്നു. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ Read more

Screenshot 2023 10 11 at 1.56.35 PM

തെയ്യം കലാകാരനായി ഞെട്ടിച്ച് ആന്‍റണി; ‘ചാവേറി’ലെ ഗാനമെത്തി

ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് ആന്‍റണി വര്‍ഗീസ്. ടിനു പാപ്പച്ചന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേറില്‍ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് ആന്‍റണി അവതരിപ്പിച്ചിരിക്കുന്നത്. ഒരു തെയ്യം കലാകാരനാണ് ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രം. ചെന്താമര പൂവിൻ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരീഷ് മോഹനന്‍ ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവ് സി പി, സന്തോഷ് വര്‍മ്മ എന്നിവരാണ്. കേൾക്കുന്നവരെയും Read more

Screenshot 2023 10 05 at 11.12.07 PM

ലോകേഷ് കാത്തുവച്ചിരിക്കുന്നത് വിസ്‍മയം, ഞെട്ടിക്കാന്‍ വിജയ്: ‘ലിയോ’ ട്രെയ്‍ലര്‍

കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ലിയോയുടെ ട്രെയ്‍ലര്‍ എത്തി. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം, എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ എന്ന കൌതുകം തുടങ്ങി പല കാരണങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ന്ന ചിത്രമാണിത്. തന്‍റെ മുന്‍ ചിത്രങ്ങളുടെ ട്രെയ്ലറുകള്‍ പകര്‍ന്ന അതേ ആവേശത്തോടെയാണ് ലിയോയുടെ ട്രെയ്‍ലറും ലോകേഷ് Read more

Screenshot 2023 09 28 at 11.57.09 PM

മമ്മൂട്ടി ത്രില്ലടിപ്പിക്കുന്ന ‘കണ്ണൂര്‍ സ്ക്വാഡ്’ : റിവ്യൂ

മമ്മൂട്ടിയെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം കുറിച്ച പ്ര​ഗത്ഭരുടെ ഒരു നീണ്ട നിരയുണ്ട്. ഒരു നവാ​ഗത സംവിധായകനൊപ്പം വീണ്ടുമെത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രേക്ഷകരുടെയും പ്രതീക്ഷയേറ്റുന്നത് മുന്‍പിലുള്ള ആ ചിത്രങ്ങളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന ചിത്രമെന്നതും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്ക്വാഡ‍ില്‍ പ്രേക്ഷകപ്രതീക്ഷയേറ്റിയ ഘടകമാണ്. തങ്ങളുടെ നാലാം ചിത്രത്തിലും ബാനറിന്‍റെ വിശ്വാസ്യത കാത്തിരിക്കുന്നു മമ്മൂട്ടി കമ്പനി. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ കരിയറില്‍ മമ്മൂട്ടി അവതരിപ്പിച്ച് ആരാധകര്‍ Read more

2018 movie date cast trailer.jpg

മലയാളത്തിന് അഭിമാന നേട്ടമായി ജൂഡിന്റെ ചിത്രം 2018 ഓസ്‍കറിലേക്ക്.

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വൻ വിജയമായി മാറി. കലാപരമായും Read more

Screenshot 2023 09 23 at 4.55.00 PM

വന്‍ തിയറ്റര്‍ എക്സ്പീരിയന്‍സുമായി ഞെട്ടിക്കാന്‍ ടിനു പാപ്പച്ചന്‍,ചാക്കോച്ചന്‍; ‘ചാവേര്‍’ ട്രെയ്‍ലര്‍

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ആന്‍റണി Read more

Screenshot 2023 09 18 at 12.31.17 PM

മാര്‍ക്ക് ആന്റണിയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്; 27 കോടിക്ക് മുകളില്‍…

മാര്‍ക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. സമീപകാലത്ത് വൻ ഹിറ്റുകളൊന്നും ഇല്ലാതിരുന്ന താരത്തിന് മാര്‍ക്ക് ആന്റണി നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ കളക്ഷൻ വിശാല്‍ നായകനായി എത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും എന്നാണ് കണക്കുകള്‍. റിലീസ് തൊട്ട് ഇന്നേയ്‍ക്ക് നാലാം ദിവസം ആകുമ്പോള്‍ വിശാലിന്റെ മാര്‍ക്ക് ആന്റണി നേടിയിരിക്കുന്ന കളക്ഷൻ 27 കോടിക്ക് മുകളിലാണ് എന്നാണ് സാക്‍നിക് ഡോട് കോം റിപ്പോര്‍ട്ട് Read more

Screenshot 2023 09 16 at 11.23.24 AM

അധോലോക നേതാവിന് ശേഷം പൊലീസ് ആയി വിനായകന്‍ കാസര്‍ഗോള്‍ഡില്‍

വിനായകന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ജയിലറിലെ പ്രതിനായകനായ വര്‍മ്മന്‍. രജനിയുടെ നായകകഥാപാത്രത്തിന് നേര്‍ എതിര് നില്‍ക്കുന്ന ഞെരിപ്പ് വില്ലന്‍. ജയിലറില്‍ അധോലോക നേതാവാണെങ്കില്‍ തൊട്ടടുത്ത ചിത്രം കാസര്‍ഗോള്‍ഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍റെ കഥാപാത്രം. എന്നാല്‍ ഒരു സാധാരണ പൊലീസ് കഥാപാത്രമല്ല ഇത്. സിഐ റാങ്കിലുള്ള അലക്സ് എന്ന കഥാപാത്രം നിലവില്‍ സസ്പെന്‍സിലാണ്. സ്വര്‍ണ്ണക്കടത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അത്ത നിഷ്കളങ്കമായ കഥാപാത്രമല്ല അലക്സ്. മറിച്ച് വഴിവിട്ട കച്ചവടങ്ങളില്‍ Read more

Screenshot 2023 09 17 at 1.54.33 AM

‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് നിര്‍മ്മാതാവ്

മമ്മൂട്ടി നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ഭ്രമയുഗം. പ്രേക്ഷകശ്രദ്ധ നേടിയ ഭൂതകാലം എന്ന ചിത്രമൊരുക്കിയ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. മലയാളത്തെ സംബന്ധിച്ച് പുതുമയാണ് ഇത്. 31 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഇന്ന് ചിത്രം പാക്കപ്പ് ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് Read more

Screenshot 2023 09 16 at 11.24.24 AM

വിനായകൻ കാസര്‍ഗോഡിലും തകര്‍ക്കുന്നു,’കാസര്‍ഗോള്‍ഡ്’: റിവ്യൂ

ബി ടെക് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മൃദുല്‍ നായരും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം, ഒപ്പം നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായി സണ്ണി വെയ്ന്‍, ജയിലറിന് ശേഷം വിനായകന്‍റേതായി മലയാളികള്‍ക്ക് മുന്നിലെത്തുന്ന ചിത്രം.. ഇങ്ങനെ കാസ്റ്റിംഗിലൂടെത്തന്നെ റിലീസിന് മുന്‍പ് പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ ചിത്രമായിരുന്നു കാസര്‍ഗോള്‍ഡ്. വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അണിയറക്കാര്‍ ഒരുപാടൊന്നും പറഞ്ഞില്ല എന്നതില്‍ നിന്ന് അപ്രതീക്ഷിതമായതെന്തോ ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയും അണിയറക്കാര്‍ക്ക് ഉണ്ടായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഈ കളര്‍ഫുള്‍, സ്റ്റൈലിഷ് Read more