Screenshot 2023 08 14 at 11.32.42 AM

ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന തകര്‍പ്പൻ ആക്ഷൻ രംഗങ്ങളുമായി ‘ആര്‍ഡിഎക്സ്’, ട്രെയിലര്‍ പുറത്ത്

ഫാമിലി ആക്ഷൻ ചിത്രമായ ‘ആര്‍ഡിഎക്സി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ആര്‍ഡിഎക്സിന്റെ ട്രെയിലർ പുറത്തിറക്കിയത്. ആക്ഷനൊപ്പം സ്റ്റൈലും ഒത്തുചേര്‍ന്ന ചിത്രത്തിന്റെ ട്രെയിലര്‍ കുടുംബ പ്രേക്ഷകര്‍ക്ക് മികച്ച ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവര്‍ നായകൻമാരാകുന്ന ‘ആര്‍ഡിഎക്സ്’ ഓണത്തിന് പ്രദര്‍ശനത്തിന് എത്തും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. Read more

Screenshot 2023 08 11 at 2.24.33 PM

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്‍റ് റേഞ്ച്’ ട്രെയിലർ

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്യാമ്പസ്‌ ചിത്രം ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങുന്നു. ഡിഎം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ആഗസ്ത് 18 മുതൽ തിയേറ്ററുകളിലെത്തും. ഡി എം പ്രൊഡക്ഷൻ ഹൗസും, ഗുഡ് ഫെല്ലാസ് ഇൻ ഫിലിസും ചേർന്നാണ് പ്രദർശനത്തിനെത്തിക്കുന്നത്. ചിത്രത്തിൽ ‘ആദി’ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് Read more

Screenshot 2023 08 10 at 11.31.20 PM

ഡോണ്‍ 3 പ്രഖ്യാപന വീഡിയോ എത്തി ഡോണായി രണ്‍വീര്‍ സിംഗ്

രണ്‍വീറിനെ നായകനാക്കി ഡോണ്‍ 3 സിനിമ വരുന്നു. ചിത്രത്തിന്‍റെ അനൌണ്‍സ്മെന്‍റ് വീഡിയോ നിര്‍മ്മാതാക്കളായ എക്സൽ എന്റർടൈൻമെന്‍റ് പുറത്തുവിട്ടു. നേരത്തെ ഷാരൂഖ് ചെയ്തിരുന്ന ഡോണ്‍ വേഷം പുതിയ രീതിയില്‍ രണ്‍വീറാണ് ചെയ്യുക. ഫർഹാൻ അക്തര്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ സംവിധാനം. ഡോൺ 3യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മെ ഹൂം ഡോണ്‍ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് അനൌണ്‍സ്മെന്‍റ് വീഡിയോയില്‍ ഡോണായി അവതരിപ്പിക്കുന്നത്. ന്യൂ ഈറ Read more

Screenshot 2023 08 10 at 11.25.35 PM

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ ട്രെയിലര്‍

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഖുഷി’ സെപ്തംബര്‍ 1ന് തിയറ്ററുകളില്‍ എത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ Read more

Screenshot 2023 08 10 at 5.20.44 PM

ഫുൾ ചാർജിൽ രജനി , മോഹൻലാലിന് ​ഗംഭീര വരവേൽപ്പ് ജയിലർ’റിവ്യു…

ആരാധകരെ രോമാഞ്ചം കൊള്ളിച്ച് ‘പക്കാ രജനികാന്ത് ഷോ’ നടത്തിയാണ് ജയിലറിന്റെ വരവ്. എന്നാൽ അതുക്കുംമേലെ, തിയറ്ററിനെ വിറപ്പിച്ചുകൊണ്ട് മോഹൻലാലിന്റെ ‘മരണമാസ്’ സീൻ. കയ്യടികളും വിസിലടികളും കൊണ്ട് തിയറ്ററുകൾ‍ നിറയുമ്പോൾ സംവിധായകൻ നെൽസന് അഭിമാനത്തോടെ നെഞ്ചുംവിരിച്ചിരിക്കാം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രജനികാന്ത് ചിത്രം ജയിലർ റിലീസ് ചെയ്തിരിക്കുകയാണ്. അണ്ണാത്തെയ്ക്ക് ശേഷം, അതായത് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ രജനികാന്ത് ചിത്രം നിരാശപ്പെടുത്തിയില്ല എന്നത് നൂറ് ശതമാനം ഉറപ്പ് നൽകുകയാണ് Read more

Screenshot 2023 08 10 at 5.09.47 PM

ആക്ഷനില്‍ ആറാടിയും ആഘോഷിച്ചും ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ ട്രെയിലര്‍

ദുല്‍ഖര്‍ ആരാധകര്‍ക്ക് ഇനി ആവേശക്കാലം. ‘കിംഗ് ഓഫ് കൊത്ത’ ആവേശക്കാഴ്‍ചയാകുമെന്ന് ഉറപ്പ്. മാസ് ആക്ഷൻ പ്രേക്ഷകരെ മുന്നില്‍ക്കണ്ടു തന്നെ ഒരുക്കിയതാണ് ‘കിംഗ് ഓഫ് കൊത്ത’ എന്ന് വ്യക്തമാക്കി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖര്‍ നിറ‌ഞ്ഞുനില്‍ക്കുകയാണ് ചിത്രത്തിന്റെ ട്രെയിലറില്‍. ദുൽഖറിന്റെ കരിയറിലെ വലിയ മലയാള ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ഓണത്തിന് പ്രേക്ഷകർക്കുള്ള വിഷ്വൽ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ Read more

Screenshot 2023 08 10 at 12.30.20 AM

4 വർഷങ്ങൾക്ക് ശേഷം റഹ്മാൻ മലയാളത്തിൽ; ‘സമാറ’ ഓ​ഗസ്റ്റ് 12

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിൽ എത്തുന്ന പുതിയ ചിത്രം ‘സമാറ’ റിലീസിന് ഒരുങ്ങുന്നു. ഓ​ഗസ്റ്റ് 12നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജയിലർ ഇറങ്ങുന്നതിന്റെ പിറ്റേദിവസം ചിത്രം തിയറ്ററിൽ എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ആദ്യ നിർമ്മാണ സംരംഭമായ ട്രാഫിക്കിന്റെ ഭാഗമായിരുന്നു റഹ്മാൻ. വീണ്ടും ഒരു മലയാളം സിനിമയിൽ ഡ്സ്ട്രിബ്യൂഷന്റെ ഭാഗമായിട്ടായാലും ഇരുവരും ഒന്നിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ Read more

Screenshot 2023 08 08 at 10.46.28 PM

ഹൃദയാഘാതത്തെ തുടര്‍ന്ന് സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ദിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. Read more

Screenshot 2023 08 08 at 7.13.29 PM

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ ലാൽ ആശുപത്രിയിലെത്തി

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ സുഹൃത്ത് ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എംജി ശ്രീകുമാർ തുടങ്ങി, സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അതേസമയം, ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. Read more

Screenshot 2023 08 08 at 10.39.18 AM

ഫഹദിനെ ചേര്‍ത്ത് പിടിച്ച് ജന്മദിനാശംസയുമായി നസ്രിയ

ഇന്ന് നടന്‍ ഫഹദ് ഫാസിലിന് 41-ാം ജന്മദിനമാണ്. പിറന്നാൾ ദിനത്തിൽ ഫഹദിന്റെ പ്രിയ പത്നി നസ്രിയ നസീമും മനോഹരമായ ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ്. ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ ആശംസ പങ്കുവച്ചിരിക്കുന്നത്. ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങള്‍ വജ്രം പോലെ തിളങ്ങുന്നു. നിങ്ങളെ പോലെ ആരുമില്ല, നിങ്ങളുടെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഹൃദയ ചിഹ്നത്തോടെ നസ്രിയ എഴുതിയിരിക്കുന്നു. View this post on Read more