Screenshot 2023 07 05 at 8.25.24 PM

വരുണ്‍ ധവാന്റേയും ജാൻവിയുടേയും ‘ബാവല്‍’, ടീസര്‍ പുറത്ത്

വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബാവല്‍’. ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാൻ ചിത്രം ‘ബാവലി’ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാൻ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാൻവി കപൂറാണ് ടീസറില്‍ ഉളളത്. വരുണ്‍ Read more

Screenshot 2023 07 04 at 10.46.50 PM

20 വർഷങ്ങൾക്ക് ശേഷം ‘സിഐഡി മൂസ’ വരുന്നു; മൂസ കമിം​ഗ് സൂൺ !

2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് Read more

Screenshot 2023 07 04 at 10.19.48 PM

‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, Read more

Screenshot 2023 06 29 at 10.42.40 PM

ശരത് അപ്പാനിയുടെ ക്യാംപസ് ത്രില്ലർ ചിത്രം ‘പോയിന്റ് റേഞ്ച് ‘ വീഡിയോ സോങ് റിലീസായി

ശരത് അപ്പാനി, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ്‌ ഷാരിഖ്, സനൽ അമൽ, ഷഫീഖ് റഹ്മാൻ, ജോയ് ജോൺ ആന്റണി, രാജേഷ് ശർമ, അരിസ്റ്റോ സുരേഷ്, ആരോൾ ഡി ശങ്കർ, ഗാവൻ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്ലേയും പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന പോയിന്റ് റേഞ്ച് ഉടൻ തീയേറ്ററുകളിലേക്ക്. ചിത്രത്തിലെ ‘തച്ചക് മച്ചക്’ വീഡിയോ ഗാനം റിലീസായി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഡയാന ഹമീദ് ചിത്രത്തിൽ Read more

Screenshot 2023 06 29 at 10.38.21 PM

കിടിലന്‍ ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സിന്‍റെ ടീസർ ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിലേക്ക്

ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് ഇതാ വിരാമം കുറിക്കുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിന്റെ ടീസർ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന Read more

Screenshot 2023 06 29 at 10.32.31 PM

പതിമൂന്നാം രാത്രി’യിൽ ​ഗായകനായി ഷൈൻ- വീഡിയോ, വാട്ട് എ വോയ്സ്..!

അഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്നും തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ. ‘പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ​ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോം​ഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്. രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കെടുക്കുന്നുണ്ട്. മനോരമ മ്യൂസിക്കാണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്. ഷൈന്‍ ചിത്രത്തിൽ പ്രധാന Read more

Screenshot 2023 06 29 at 10.27.09 PM

ദിലീപ്, റാഫി കൂട്ടുകെട്ട് വീണ്ടും; ‘വോയ്‍സ് ഓഫ് സത്യനാഥനി’ലെ ആദ്യ ഗാനമെത്തി

മലയാളത്തിന്റെ എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്- റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥനിലെ ആദ്യ ലിറിക്‌ വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാർ രചന നിർവഹിച്ച്, അങ്കിത് മേനോൻ സംഗീതം നൽകി സൂരജ് സന്തോഷും അങ്കിത് മേനോനും കൂടി ആലപിച്ച ഓ പർദേസി എന്ന ഗാനം ആണ് പുറത്തിറങ്ങിരിക്കുന്നത്. രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സമൂഹത്തിൽ Read more

Screenshot 2023 06 29 at 10.21.42 PM

മാസ് ടീസറുമായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത

ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനായി വേഷമിടുന്ന ചിത്രത്തിന്‍റെ മാസ് ടീസര്‍ പുറത്തിറങ്ങി “ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി” ഇത്തരം മാസ് Read more

Screenshot 2023 06 28 at 12.09.46 AM

‘ഒരേസമയം ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും’; സുരേഷ് ​ഗോപിയുടെ ‘ജെ.എസ്.കെ’ ടീസർ

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’യുടെ (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള) ടീസർ പുറത്തിറങ്ങി. സുരേഷ് ​ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും Read more

Screenshot 2023 06 28 at 12.03.01 AM

‘തിറയാട്ടം’; ടീസര്‍ യുട്യൂബില്‍ പ്രേക്ഷക ശ്രദ്ധ നേടി

തെയ്യം പശ്ചാത്തലമാക്കി സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ചിത്രമാണ് തിറയാട്ടം. സ്വന്തം അനുഭവകഥയെ മുന്‍നിര്‍ത്തി സജീവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധ നേടിയ ‌നടനാണ് ജിജോ ​ഗോപി. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ് സജീവ് കിളികുലം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും Read more