Screenshot 2023 06 22 at 10.30.35 PM

ദളപതി, പിറന്നാള്‍ ദിനത്തില്‍ ‘ലിയോ’ ആദ്യ ഗാനം ‘എല്ലാ ഊരും നമ്മ റൂള്‍സ്’

ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ലിയോയിലെ ആദ്യ ഗാനം പുറത്തെത്തി. വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ ഗാനം എത്തുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോളിവുഡില്‍ നിരവധി ഹിറ്റ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ള അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്, ഒപ്പം അനിരുദ്ധും ഉണ്ട്. നാ റെഡി താ വരവാ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ദൃശ്യങ്ങളില്‍ വിജയ്‍യുടെ അടിപൊളി ഡാന്‍സ് നമ്പര്‍ ആണ്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, Read more

Screenshot 2023 06 21 at 12.28.42 AM

‘പാപ്പച്ചന്‍ ഒളിവിലാണ്’ വീഡിയോ സോംഗ്;ഔസേപ്പച്ചന്‍റെ ഈണത്തില്‍ വിനീത് ശ്രീനിവാസന്‍റെ ആലാപനം

പുതുമ നിറഞ്ഞ വരികൾ, മനസിലേക്ക് ആഴ്ന്നിറങ്ങുന്ന ഈണം, കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൊരു പാട്ട്. സൈജു കുറുപ്പ്, സ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ കൈയെത്തും ദൂരത്ത് എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഓസേപ്പച്ചന്‍റെ ഈണത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്‍റോ സണ്ണിയുടേതാണ് വരികള്‍. കൗമാര പ്രണയവും കുസൃതിയും കുറുമ്പുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഗാനം മനോഹരമായ Read more

Screenshot 2023 06 21 at 12.22.49 AM

തിയറ്റര്‍ ഇളക്കിമറിക്കാന്‍ അനിരുദ്ധ്; ‘ലിയോ’യിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ എത്തി

തമിഴ് സൂപ്പര്‍താര ചിത്രങ്ങളില്‍ അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം ഉണ്ടെങ്കില്‍ അത് അവയ്ക്ക് നല്‍കുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു മുന്‍പ് തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിക്കാറുള്ള ഗാനങ്ങള്‍ ചിത്രങ്ങളുടെ വിജയത്തിന്‍റെ ആക്കം കൂട്ടാറുമുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയില്‍ അനിരുദ്ധിന് തിരക്കൊഴിഞ്ഞ നേരവുമില്ല. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ലിയോ ആണ് അനിരുദ്ധിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ലിയോയിലെ Read more

Screenshot 2023 06 21 at 12.17.46 AM

റൊമാന്‍റിക് ട്രാക്കുമായി വീണ്ടും ഹിഷാം; ‘മധുര മനോഹര മോഹ’ത്തിലെ വീഡിയോ സോംഗ്

തിയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മധുര മനോഹര മോഹം എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കണ്ടു കണ്ടു എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും മധു ബാലകൃഷ്ണനുമാണ്. രജിഷയുടെയും സൈജു കുറുപ്പിന്റെയും വിന്റേജ് സ്റ്റൈലിലുള്ള നൃത്തച്ചുവടുകളും പ്രണയരംഗങ്ങളുമാണ് ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് Read more

Screenshot 2023 06 19 at 12.02.19 AM

ദിലീപിനൊപ്പം ജോജു; റാഫിയുടെ ‘വോയ്‍സ് ഓഫ് സത്യനാഥന്‍’ ടീസര്‍

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുള്ള ചിത്രത്തിന്‍റെ റിലീസ് തീയതി ജൂലൈ 14 ആണ്. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ബാദുഷ Read more

Screenshot 2023 06 18 at 11.50.16 PM

കളര്‍ഫുള്‍ എന്‍റര്‍ടെയ്‍നറുമായി ഷൈന്‍ ടോം, ശ്രീനാഥ് ഭാസി, വിഷ്‍ണു ഉണ്ണികൃഷ്ണന്‍’ഡാന്‍സ് പാര്‍ട്ടി’പോസ്റ്റര്‍ അവതരിപ്പിച്ചത് പൃഥ്വിരാജ്, ദുൽഖർ

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡാൻസ് പാർട്ടി. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമാവുകയുമാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്. ഡാൻസ് പാർട്ടിയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വളരെ കളർഫുള്‍ ആയ Read more

Screenshot 2023 06 07 at 10.59.35 PM

നിഗൂഢതകൾ നിറച്ച ട്രെയിലർ; ‘ഒ.ബേബി’ ഈ വെള്ളിയാഴ്ച്ച റിലീസിന്

രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന പ്രൊജക്റ്റിലെ ഏറെ ആകാംഷ ഉണർത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് ‘ഒ.ബേബി’യുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലേതായി ഇതിനംകം ഹിറ്റായിരുന്നു. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘ഒ. ബേബി’യില്‍ ദിലീഷ് പോത്തനാണ് നായകൻ. രഞ്ജൻ Read more

Screenshot 2023 06 07 at 10.52.56 PM

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തില്‍ എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ Read more

Screenshot 2023 06 06 at 5.38.47 PM

‘2018’ ന്‍റെ ഒടിടി റിലീസില്‍ പ്രതിഷേധം; സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും

ഒടിടി റിലീസ് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സൂചനാ പണിമുടക്കിന് തിയറ്റര്‍ ഉടമകള്‍. ഇതനുസരിച്ച് നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ്തീരുമാനം. സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. 2018 സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് Read more

Screenshot 2023 06 06 at 5.24.33 PM

കെജിഎഫ് , കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ഫഹദ് ചിത്രം; ‘ധൂമം’ അപ്ഡേറ്റ് എത്തി

കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. അവരുടെ ആദ്യ മലയാള ചിത്രത്തില്‍ ഫഹദ് ആണ് നായകന്‍. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ പവന്‍ കുമാര്‍ ആണ് ചിത്രം ഒരുക്കുന്നത്. ധൂമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ Read more