വീണ്ടും പുരസ്ക്കാരങ്ങളോടെ ലാൽ പ്രിയന്റെ ‘കാശി’ (ഷോർട്ട് ഫിലിം)

Published by Brand Media on

ഇന്ത്യൻ ഫിലിം ഫെസ്റ്റ് വിവിധ ഭാഷാ ചിത്രങ്ങളുടെ മത്സരം (തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം) -മലയാളത്തിൽ നിന്ന് മികച ചിത്രം കാശി,കേരള ഫിലിം ഫെസ്റ്റ്, കൊച്ചിൻ ഇന്റൻ നാഷ്ണൽ ഫെസ്റ്റ്, ഇഗ്‌മോ ഫെസ് തുടങ്ങിയ വിവിധ ഫെസ്റ്റുകളിൽ മികച്ച ചിത്രം, രചന ,നടൻ , എഡിറ്റർ, ക്യാമറ മാൻ തുടങ്ങിയ ഒമ്പതോളം പുരസ്ക്കാരങ്ങൾ നേടിയ കാശിക്ക് വീണ്ടും പുരസ്ക്കാര തിളക്കം.

YouTube player

കേരള ഫെസ്റ്റിൽ മികച്ച രചനക്കായ് ലാൽ പ്രിയനും , മികച്ച നടനായ് പ്രദീപ് പള്ളുരുത്തിയും , മികച്ച എഡിറ്റിംങ്ങിനായ് ഇബ്രു FX , മികച്ച രണ്ടാമത്തെ നടനായ് സലിം കൈ താരവും നേടുകയുണ്ടായ് , മികച്ച രണ്ടാമത്തെ ചിത്രവും കാശി നേടി.

ഇന്ത്യൻ നാഷ്ണൽ ഫെസ്റ്റിൽ മികച്ച രണ്ടാമത്തെ ചിത്രമായ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ , ഇന്ത്യൻ ഫിലിം ഫെസ്റ്റിൽ മലയാളത്തിലെ മികച്ച ചിത്രമാകാൻ കാശിക്ക് കഴിഞ്ഞു.തൃപ്പൂണിത്തുറ ഫെസ്റ്റിൽ മികച്ച നടനായ് പ്രദീപ് പള്ളുരുത്തി അർഹനായ്, ഇഗ്‌മോ ഫെസ്റ്റിൽ മികച ഛായാഗ്രഹണം അനിൽ K ചാമിയും അർഹനായ്.

ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത് ശാരി സലിൽ ആണ്. മേക്കപ്പ് ശ്രുതി, ആർട്ട് അനീഷ് പിറവം, പശ്ചാത്ത സംഗീതം – ധനുഷ്, പ്രെസക്ഷൻ കൺ ട്രോളർ വിനു കുമാർ. ഡിസൈനർ -സുബ്ബയ്യൻ, പ്രൊ. ഡ: കോഡിനേറ്റർ ഋഷി, എന്നിവരും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു.

ജയിൽ ജീവിതത്തിൽ അറിത്തോ അറിയാതയോ ഹോമിക്കപ്പെട്ട നിരവധി ആളുകളിൽ ഒരാളാകുന്ന കാശിയുടെ കഥ പറയുന്ന ഈ കൊച്ചു ചിത്രം (‘കാശി’), സംവിധായകൻ ലാൽ പ്രിയൻ സിനിമയാക്കാൻ പോകുന്നു അതിന്റെ തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

WhatsApp Image 2021-09-10 at 12.51.21 PM

Share this
Categories: News