POOKOODA | ONAM | SONG
“കരളിൽ ഓണനിലാവ് പെയ്തിറങ്ങുന്ന മനോഹരമായ ഒരോണ ഗാനം” POOKOODA | ANIL CHERAI | KALABHAVAN SABU | UNNI MENON | LAL PRIYAN
“കരളിൽ ഓണനിലാവ് പെയ്തിറങ്ങുന്ന മനോഹരമായ ഒരോണ ഗാനം” POOKOODA | ANIL CHERAI | KALABHAVAN SABU | UNNI MENON | LAL PRIYAN
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ’ഗോൾഡ്’. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ഓണം റിലീസ് ആയി ചിത്രം റിലീസ് ചെയ്യുമെന്ന് മുൻപ് അൽഫോൺസ് പുത്രൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. വ്യത്യസ്ത ഭാവത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നും പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. എന്നാൽ റിലീസ് Read more
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് മേ ഹും മൂസ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ബിജിബാലും ജിൻഷ കെ നാണുവും ചേർന്നാണ് മനോഹരമായ മെലഡി പാടിയിരിക്കുന്നത്. മലയാള നാടിൻ്റെ, മലമ്പാറിൻ്റെ ലാളിത്യവും മനോഹാരിതയും തുളുമ്പുന്ന രീതിയിലാണ് ഗാനം അണിയിച്ച് Read more
ധനുഷ് നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. മിത്രൻ ജവഹര് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്ന്ന് മിത്രൻ ജവഹര് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില് നിന്ന് ലഭിക്കുന്നത്. ‘തിരുച്ചിദ്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്. ‘മയക്കമാ’ എന്ന ഗാനത്തിന്റെ ലിറിക്കല് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് ചിത്രം Read more
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം മാസായി കുഞ്ചാക്കോ ബോബനും ട്രെയിലറിൽ എത്തുന്നുണ്ട്. ഫൈറ്റും ത്രില്ലറും നിറച്ചാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര് 2ന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിന് എത്തും. അധോലോക നായകന്മാരെ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് അരവിന്ദ് സ്വാമി ട്രെയിലറില് ഉള്ളത്. ദാവൂദ് എന്ന പേരും ട്രെയിലറിൽ പരാമർശിക്കുന്നുണ്ട്. പശ്ചാത്തല Read more
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പൊന്നിയിൻ സെല്വൻ’. വൻതാര നിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നം ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിനോട് അടുക്കുന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടൻ വിക്രം ആണ് ഗാനരംഗത്ത് ഉള്ളത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം പൊന്നിയിൻ സെല്വനിൽ അവതരിപ്പിക്കുന്നത്. Read more
ആര് മാധവൻ പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമയാണ് ‘ധോക്ക: റൗണ്ട് ദ് കോര്ണര്’. കൂക്കി ഗുലാത്തി ആണ് സംവിധാനം ചെയ്യുന്നത്. സസ്പെന്സ് ഡ്രാമ ചിത്രമാണ് ഇത്. ഇപ്പോഴിതാ ‘ധോക്ക: റൗണ്ട് ദ്’ കോര്ണറിന്റെ ട്രെയിലര് പുറത്തുവിട്ടു. ഖുഷാലി കുമാര്, ദര്ശന് കുമാര്, അപര്ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി സിരീസ് സ്ഥാപകന്, പരേതനായ ഗുല്ഷന് കുമാറിന്റെ മകളായ ഖുഷാലി കുമാറിന്റെ സിനിമാ അരങ്ങേറ്റമാണ്. അമിത് Read more
‘ന്നാ താന് കേസ് കൊട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി കുഞ്ചാക്കോ ബോബന്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില് വന്ന പരസ്യം വലിയ ശ്രദ്ധ നേടുകയാണ്. തീയേറ്ററുകളിലേക്കുള്ള വഴിയില് കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില് ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള് തകർക്കുകയാണ്. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്ശമുണ്ട്. Read more
ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന് കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.’തിയറ്ററുകളിലേക്കുള്ള വഴിയില് കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന് കേസ് കൊട്’. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും Read more
2019ൽ തിയറ്ററുകളിൽ എത്തി ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്കിടയിൽ വലിയ ചര്ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്(Joker). ആഗോള ബോക്സ് ഓഫീസുകളിൽ നിന്നായി ഒരു ബില്യണ് ഡോളറിന് മുകളില് കളക്ഷന് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തുവരുന്നത്. ജോക്കർ: ഫോളി എ ഡ്യൂക്സ്(Joker: Folie a Deux) എന്നാണ് രണ്ടാം ഭഗത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രം 2024ൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ആ Read more