Screenshot 2023 06 06 at 5.13.25 PM

ദ നൈറ്റ് മാനേജര്‍ പാര്‍ട്ട് 2 ട്രെയിലര്‍ ഇറങ്ങി; ജൂണ്‍ 30 മുതല്‍ ഹോട്ട്സ്റ്റാറില്‍

അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ദ നൈറ്റ് മാനേജറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഈ ബിഗ് ബജറ്റ് സീരിസ് സ്ട്രീം ചെയ്യുക. ജൂണ്‍ 30നാണ് സീരിസ് സ്ട്രീം ചെയ്യുക. ഈ സീരിസിന്‍റെ ആദ്യഭാഗം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു. ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ Read more

Image

വേദിയിൽ ചിരിയുണർത്തി, പുലർച്ചെ ആ ചിരി മാഞ്ഞു ; കൊല്ലം സുധിയുടെ മരണം കാറും പിക്കപ്പും കൂട്ടിയിടിച്ച്

നടൻ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. തൃശൂർ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ വിദ​ഗ്ദ ചികിത്സയ്ക്ക് ആയിട്ട് എറണാകുളത്തെ സ്വകാര്യ Read more

Screenshot 2023 05 30 at 11.23.09 PM

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു!വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു

സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ (49) അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. അടിയന്തിര കരള്‍മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്കു വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ Read more

Screenshot 2023 05 23 at 11.17.33 PM

മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടിന്റെ ഗാനം പുറത്ത്

മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം വൻ വിജയമായി മാറിയിരുന്നു. കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു ചിത്രം. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ മണിരത്നം ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘വീര രാജ വീര’ എന്ന ഗാനമാണ് റീലീസായിരിക്കുന്നത്. ഇളങ്കോ കൃഷ്‍ണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശങ്കര്‍ മഹാദേവൻ, കെ എസ് ചിത്രം, ഹരിണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ജയം രവിയും ശോഭിത ധൂലിപാലയുണ് ഗാനരംഗത്ത് ഉള്ളത്. നേരത്തെ ലിറിക്കല്‍ വീഡിയോ Read more

Screenshot 2023 05 21 at 1.04.49 AM

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‍കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ദ ഗ്രേറ്റ് എസ്‍കേപ്പി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്ണിയുടെ മകൻ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‍കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നു ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ Read more

348442643 267219802342337 8292170980588134377 n

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

കൊച്ചി: നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. മെയ് 21നാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.

Screenshot 2023 05 21 at 12.53.00 AM

ത്രില്ലര്‍ മൂഡില്‍ ‘ഒ.ബേബി’യുടെ ടീസര്‍ ഇറങ്ങി

രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസര്‍ ഇറങ്ങി. മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസർ നൽകുന്ന സൂചന. മലയാളികൾ എക്കാലവും Read more

Screenshot 2023 05 17 at 11.41.35 PM

‘ഷിജു, പാറയില്‍ വീട്, നീണ്ടകര’; ‘കേരള ക്രൈം ഫയല്‍സ്’ : വെബ് സീരിസ് ടീസര്‍ പുറത്ത്

മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ ടീസര്‍ പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്‍റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ Read more

Screenshot 2023 05 12 at 10.57.35 AM

ബോക്സ് ഓഫീസ് പ്രളയം തീർത്ത് ‘2018’ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി

ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയെ ബി​ഗ് സ്ക്രീനിൽ ഓരോ പ്രേക്ഷകന്റെയും ഉള്ളുലഞ്ഞു. കണ്ണുകളെ ഈറനണിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഴ് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 50 കോടിയാണ് Read more

Shane nigam latest

‘ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ” കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം’; ഷെയ്ൻ നിഗം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. നന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‌റെ പ്രതികരണം. ‘നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, നഴ്സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്‍റെ വേദനയിൽ ഞാനും എന്‍റെ Read more