കെ എസ് ചിത്രയുടെ ശബ്ദമാധുരിയിൽ ‘നീലവെളിച്ചം’ ഗാനം ;പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം റിലീസ ചെയ്തു. പഴയ ചിത്രത്തിലെ ‘പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു..’ എന്ന മനോഹര ഗാനത്തിന്റെ പുനഃരാവിഷ്കരണമാണ് ഈഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ സിനിമയിൽ ഈ ഗാനം ആലപിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് Read more









