Screenshot 2023 04 16 at 2.34.45 AM

ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ഓഫീഷ്യല്‍ ടീസര്‍ വിഷുദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ്

ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഫീഷ്യല്‍ ടീസര്‍ വിഷുദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററിയും അഖില്‍ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ Read more

Screenshot 2023 04 15 at 2.52.36 AM

‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം ജോഷിയും ജോജുവും വീണ്ടും ഒന്നിക്കുന്നു,ഒപ്പം കല്യാണി പ്രിയദർശനും;’ആന്റണി’ എന്ന സിനിമയുടെ പൂജയും ടൈറ്റിൽ പ്രകാശനവും ഇന്ന് നടന്നു

‘പാപ്പൻ’ എന്ന സുരേഷ് ​ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ആന്റണി’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പൂജയും ടൈറ്റിൽ പ്രകാശനവും ഇന്ന് നടന്നു. ‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദർശൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശാ ശരത്ത്, വിജയ രാഘവൻ എന്നിവരും ആന്റണിയിൽ പ്രധാന Read more

Screenshot 2023 04 15 at 2.38.11 AM

‘ഹാലാകെ മാറുന്നെ’ എന്ന സുലൈഖ മൻസിലെ പുതിയ ഗാനം റിലീസായി

പെരുന്നാൾ റിലീസായി ഏപ്രിൽ 21ന് തിയേറ്ററുകളിലെത്തുന്ന സുലൈഖ മൻസിലെ പുതിയ ഗാനം റിലീസായി. മു.രി യുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പുഷ്പവതി പൊയ്പാടത്ത്, അഹി അജയൻ എന്നിവരാണ് ഹാലാകെ മാറുന്നെ എന്ന ഗാനത്തിന്റെ ആലാപനം. അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്‌. ലുക്ക്മാൻ അവറാൻ, Read more

Screenshot 2023 04 14 at 2.26.56 AM

‘മലൈക്കോട്ടൈ വാലിബന്‍’ വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ

മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് സംബന്ധിച്ച് വിവരം പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. നാളെ അതായത് ഏപ്രിൽ 14ന് വൈകുന്നേരം Read more

Screenshot 2023 04 13 at 12.29.29 AM

‘ഏജന്‍റ്’ പുതിയ പോസ്റ്റര്‍,വീണ്ടും തെലുങ്കില്‍ ഹിറ്റടിക്കുമോ മമ്മൂട്ടി?

നാല് വര്‍ഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഏജന്‍റ്. 2019 ല്‍ പുറത്തെത്തിയ ബയോപിക് ചിത്രത്തില്‍ യൈ എസ് രാജശേഖര റെഡ്ഡിയുടെ ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ഇക്കുറി നായകനല്ല മമ്മൂട്ടി. മറിച്ച് ഏജന്‍റില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവിടുത്തെ യുവനിരയില്‍ ശ്രദ്ധേയനായ അഖില്‍ അക്കിനേനി ആണ്. എന്നാല്‍ അഖില്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കേണല്‍ മഹാദേവ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ Read more

Screenshot 2023 04 13 at 12.27.21 AM

ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ,’അത്ഭുതം കാണിക്കുന്ന പെണ്‍ സംഘം’

ഹോളിവുഡ്: 2023 നവംബറിൽ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ പുറത്തിറങ്ങുന്നു. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്‍റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിക്ക് ഫ്യൂറിയെ മിസ് മാര്‍വലായ കമലാ ഖാൻ കാണുന്നതും. ക്യാപ്റ്റൻ മാർവൽ കമല ഖാന്‍റെ വീട്ടിൽ കുടുങ്ങിയതും, മോണിക്ക റാംബോ മറ്റൊരു സ്പേസിലേക്ക് എത്തുന്നതും എല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്. Read more

Screenshot 2023 04 13 at 12.20.25 AM

‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ഗാനം പുറത്ത്

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യമൊട്ടാകെ ആരാധകരെ നേടിയിരുന്നു.ണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെല്‍വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം സത്യപ്രകാശ്, ഡോ.നാരായണൻ, Read more

Screenshot 2023 04 11 at 5.42.49 AM

71 ല്‍ നിന്ന് 100 വയസിലേക്ക്; ദിവസേന നാലര മണിക്കൂര്‍ മേക്കപ്പ് ‘പൂക്കാലം’ എന്ന ചിത്രത്തിലെ വിജയരാഘവന്‍റെ മേക്കോവര്‍ വീഡിയോ

ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പൂക്കാലം എന്ന ചിത്രം ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ചിത്രത്തിന്‍റെ റിലീസിനു മുന്‍പ് തന്നെ വിജയരാഘവന്‍റെ മേക്കോവര്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ മേക്കോവര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് Read more

Screenshot 2023 04 11 at 5.34.29 AM

ഫഹദ് നായകനായി ‘പാച്ചുവും അത്ഭുതവിളക്കും’, വീഡിയോ ഗാനം പുറത്ത്

ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നിൻ കൂടെ ഞാൻ ഇല്ലയോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററിയും അഖില്‍ സത്യൻ Read more

Screenshot 2023 04 11 at 5.27.56 AM

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘കിസീ കാ ഭായ് കിസീ കി ജാന്‍ ‘ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.മുണ്ടുടുത്ത് സല്‍മാന്‍, ഒപ്പം വെങ്കിടേഷ്

ബോളിവുഡിന് ഒരു നിര പരാജയങ്ങള്‍ക്ക് ശേഷം ആശ്വാസം പകര്‍ന്ന വിജയമായിരുന്നു പഠാന്റേത്. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിന്‍റെ പഴയ പ്രഭാവത്തിന് ചേര്‍ന്ന വിജയം നേടിയത് പഠാന്‍ മാത്രമായിരുന്നു. അവിടുത്തെ മറ്റൊരു സൂപ്പര്‍ താരത്തിനും അത് സാധിച്ചിട്ടില്ല. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഒരു ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് ആ ചിത്രം. ഈദ് റിലീസ് Read more