Maxresdefault

അറബിക്കടലിന്‍റെ സിംഹം ‘മരക്കാര്‍’ പുതിയ ടീസര്‍

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം . റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍  അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിനൊപ്പം നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, അര്‍ജുന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഷോര്‍ട്ട് ഗ്ലിംപ്‍സുകളും പുതിയ ടീസറിലുണ്ട്. മൂന്നാമത്തെ ടീസര്‍ ആണിത്. ടീസറുകളും പാട്ടുകളും അടക്കമുള്ള ചിത്രത്തിന്‍റെ എല്ലാ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കും വന്‍ പ്രതികരണമാണ് Read more

Maxresdefault

പെപ്പയും സംഘവും കട്ട കലിപ്പിൽ; ആന്റണി വര്‍ഗീസ് ചിത്രം ‘അജഗജാന്തരം’ ട്രെയിലർ പുറത്തുവിട്ടു.

ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഉത്സവവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ട്രെയിലർ. ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്‍റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, കാർത്തിക്ക് സുബ്ബരാജ് തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഡിസംബര്‍ 23നാകും ചിത്രം Read more

Maxresdefault (1)

സരളേടെ മോള്‍ എന്തിന് വന്നു? ഉത്തരവുമായി നീരജിന്റെ ‘പണിപാളി-2’

  മലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്. നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം പുറത്തുവിട്ടിരിക്കുകയാണ് നീരജ്.   ആദ്യ Read more

Screenshot 2021 11 20 at 1.57.11 AM

‘മാനാട്’ ട്രെയ്‍ലര്‍, ടൈം ലൂപ്പിലേക്ക് ചിമ്പു, ഒപ്പം കല്യാണി പ്രിയദര്‍ശന്‍

ചിമ്പുവിനെ  നായകനാക്കി വെങ്കട് പ്രഭു  സംവിധാനം ചെയ്യുന്ന ‘മാനാടി’ന്‍റെ  പ്രീ റിലീസ് ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ടൈം ലൂപ്പില്‍ പെടുന്ന നായക കഥാപാത്രത്തെ ട്രെയ്‍ലറില്‍ കാണാം. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എസ് ജെ സൂര്യയാണ്. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹേന്ദ്രന്‍, വാഗൈ ചന്ദ്രശേഖര്‍, Read more

Screenshot 2021 11 20 at 1.47.45 AM

അല്ലു അർജുൻ ‘പുഷ്പ’യിലെ മറ്റൊരു മാസ് ​ഗാനമെത്തി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻചിത്രമാണ് ‘പുഷ്പ’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ലിറിക്കൽ വീഡിയോയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ പുതിയ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രഞ്ജിത്താണ് ​ഗാനത്തിന്റെ മലയാളം വെർഷൻ പാടിയിരിക്കുന്നത്. ‘നീ പോടാ, ഇത് ഞാനാടാ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. ദേവി Read more

Lalbagh Movie

‘ലാൽബാഗ്’ നവംബർ 19ന് തിയറ്ററുകളിൽ…സൈക്കളോജിക്കൽ ത്രില്ലർമായി മംമ്ത 

മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ത്രില്ലർ മുന്നോട്ട് വെയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണതകൾ ആണ്.‘ലാൽബാഗ്’ നവംബർ 19ന് തിയറ്ററുകളിലെത്തും. പൂർണമായും ബെംഗളൂരുവിൽ ചിത്രീകരിച്ച ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വെയ്ക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണതകൾ ആണ്. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തുന്ന സ്ത്രീകേന്ദ്രീകൃത ഒരു ബർത്ത് ഡേ പാർട്ടിക്കു ശേഷമുണ്ടാകുന്ന Read more

Screenshot 2021 11 15 at 9.17.40 AM

നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു എന്ന ടാ​ഗോടെ ആസിഫലിയുടെ ‘കുഞ്ഞെല്‍ദോ’ ടീസര്‍

ആസിഫ് അലിയെനായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യുടെ ടീസർ പുറത്തുവിട്ടു. നീണ്ട ഇടവേളക്ക് ശേഷം ആ ദിനങ്ങള്‍ വീണ്ടും വരുന്നു എന്ന ടാ​ഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.  വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട് Read more

Jpg

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി

നടി ദിവ്യ ഗോപിനാഥും  സംവിധായകന്‍ ജുബിത്ത് നമ്രാടത്തും  വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. ജുബിത്ത് സംവിധാനം ചെയ്‍ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. “ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും Read more

127464 janeman

തിയറ്ററില്‍ പൊട്ടിച്ചിരി തീര്‍ക്കാന്‍ ഫാമിലി ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രം ‘ജാന്‍.എ.മന്‍’ തിയറ്ററിലേക്ക്; ട്രെയ്‍ലര്‍ കാണാം

അര്‍ജുന്‍ അശോകന്‍ , ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം  രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ജാന്‍.എ.മന്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍  പുറത്തെത്തി. ഫാമിലി ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രമെന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്‍റെ ഏകാന്തതയെ അതിജീവിക്കാനായി 30-ാം പിറന്നാളാഘോഷത്തിന് കാനഡയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയാണ് ‘ജോയ്മോന്‍’. നാട്ടില്‍ ജോയ്മോന് നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ബേസില്‍ ജോസഫ് ആണ് ജോയ്‍മോനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ Read more

Marakkar release theatre

കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി  എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ  നിര്‍മ്മാതാക്കള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളെക്കൂടാതെ ഇന്‍റര്‍പോളിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് ഉണ്ട്. സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. എറണാകുളം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. അതേസമയം സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. Read more