M9qzvchoe4o hd

ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉള്ള ക്രൈം ത്രില്ലര്‍ ‘കാളരാത്രി’ ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി

ആർജെ മഡോണ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ആനന്ദ് കൃഷ്ണരാജ് ‘കാളരാത്രി’ എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാളരാത്രി’ ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉള്ള ടീസർ ഇതിനോടകം പ്രേക്ഷക Read more

Va fqn9xvd0 hd

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള വീഡിയോ ഗാനം.

Fragrent Nature ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശബരീഷ് വർമ്മ,അരുൺ വൈഗ എന്നിവർ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ” നീ എന്നിൽ….. എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ” ഉപചാരപൂർവ്വം ഗുണ്ട Read more

G4t xgyatmy hd

ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങളുമായി ലാൽജോസ്; ‘കോലാഹലം’ ട്രെയിലർ പുറത്ത്…

സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ട്രെയിലർ പുറത്ത് വന്നു. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ഭഗവാൻ ദാസൻ്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി Read more

Or6olyhrm4s hd

ശ്രീനാഥ് ഭാസി,ലാൽ ചിത്രം! ത്രില്ലടിപ്പ് ആസാദി ട്രെയിലർ

ഏറെ ആകാംഷയുയർത്തുന്ന ആസാദിയുടെ ട്രെയിലർ റിലീസ് ആയിരിക്കുന്നു. ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 9ന് തീയറ്ററിലെത്തും. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോൾ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള Read more

Qvccspqitfq hd

നാടക രചയിതാവും സംവിധായകനുമായ സഹീർ അലി സംവിധാനം ചെയ്യുന്ന “എ ഡ്രമാറ്റിക്ക് ഡെത്ത് ” ട്രൈലർ പുറത്തിറങ്ങി

“സൗന്ദര്യമല്ല നമ്മളെ പ്രിയപ്പെട്ടവരാക്കുന്നത് മറിച്ച് ,സ്നേഹമാണ് നമ്മെ സൗന്ദര്യമുള്ളവരാക്കുന്നത് ” ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ ഈ മൊഴിയുടെ അർത്ഥതലങ്ങളിലേക്കുള്ള സഞ്ചാരമാണ് “എ ഡ്രമാറ്റിക്ക് ഡെത്ത് ” എന്ന സിനിമ. നാടക രംഗത്ത് സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ നേടിയ രചയിതാവും സംവിധായകനുമായ സഹീർ അലി “കാപ്പിരിത്തുരുത്ത്” എന്ന സിനിമയ്ക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമാകുന്ന സിനിമയാണിത്. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള യാഥാർത്ഥ്യങ്ങളിലൂടെയുള്ള അന്വേഷണം കൂടിയാണ് ഈ സിനിമ . മരണമെന്ന നാടകീയ സത്യത്തിന്റെ യാഥാർത്ഥ്യത്തെ കണ്ടെത്തുകയാണ് ഇവിടെ.ലോക Read more

8c4mtfs 0sy hd

“പടക്കുതിര” ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി!

അജു വർഗീസ്, രഞ്ജി പണിക്കർ,സൂരജ് വെഞ്ഞാറമൂട്,സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന “പടക്കുതിര” എന്ന ചിത്രം ഏപ്രിൽ 24 ന് ത്രൂ തരംഗം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഇന്ദ്രൻസ്,നന്ദു ലാൽ,ബൈജു എഴുപുന്ന,അഖിൽ കവലയൂർ,ജോമോൻ,ഷമീർ,ദിലീപ് മേനോൻ,കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്,ഷാജു ശ്രീധർ,ജെയിംസ് ഏലിയ,കാർത്തിക് ശങ്കർ,സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ,ആതിര S Read more

V skhp rv44 hd (1)

‘ബസൂക്ക’യുടെ പ്രീ റിലീസ് ടീസര്‍ പുറത്ത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’യുടെ പ്രീ റിലീസ് ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുമ്പായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. വമ്പന്‍ ആഗോള റിലീസായി എത്തുന്ന ‘ബസൂക്ക’ കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ Read more

Whatsapp image 2025 04 09 at 13.58.24

” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എറണാകുളത്ത്.

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ “വാഴ “എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് ” വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ് ” എന്ന പേരിൽ രണ്ടാം ഭാഗത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു. നടൻ ദേവ് മോഹൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത എഴുത്തുകാരൻ പി എഫ് മാത്യൂസ് ആദ്യ ക്ലാപ്പടിച്ചു. നവാഗതനായ സവിന്‍ Read more

Fsljap4xsi0 hd

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടന്‍ ചിത്രത്തിലെ ഗാനം കണ്ണോട് കണ്ണിൽ റിലീസായി!

ഗിന്നസ് പക്രു നായകനാകുന്ന ഫാമിലി എന്റെർറ്റൈനെർ 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം കണ്ണോട് കണ്ണിൽ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അജീഷ് ദാസൻ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണിൽ ഗാനത്തിന്റെ ആലാപനം. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടനിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം Read more

Da0wx4jhgzk hd

തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ‘തട്ടും വെള്ളാട്ടം’ സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പ്രഖ്യാപിച്ചു

സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തട്ടും വെള്ളാട്ടം’ എന്നാണ് സിനിമയുടെ പേര്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്. അഖിൽ കെയും മൃദുലും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സിംഹത്തിന്‍റെ കഥ, മുത്തപ്പന്‍ തുടങ്ങിയ നോവലുകള്‍ എഴുതിയ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് അഖില്‍. മനോജ് കുമാർ ഖതോയ് ആണ് ഛായാ​ഗ്രാഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിമോൻ പ്രഭാകർ. സംഗീത Read more