Subi

നടി സുബി സുരേഷ് അന്തരിച്ചു……

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു.രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.

Screenshot 2023 02 04 at 11.02.31 AM

ലോകേഷ്- വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു ‘വിക്രം’ സ്റ്റൈലില്‍ ടൈറ്റില്‍ ടീസര്‍

തന്‍റെ സിനിമകള്‍ പോലെതന്നെ അവയുടെ പബ്ലിസിറ്റി മെറ്റീരിയലുകളും കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രം വിക്രം, അതിന്‍റ ടൈറ്റില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ ശ്രദ്ധ പിടിച്ചുപറ്റിയത് പബ്ലിസിറ്റി മെറ്റീരിയലുകളിലെ ഈ വൈവിധ്യം കൊണ്ടുകൂടി ആയിരുന്നു. ഏറെ ശ്രദ്ധേയമായിരുന്നു വിക്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍. ഇപ്പോഴിതാ വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും അതേ രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാണികളില്‍ Read more

Screenshot 2023 02 04 at 10.51.03 AM

വന്‍ താരനിരയുമായി ‘ക്രിസ്റ്റഫര്‍’, ടീസര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന്

ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. ചിത്രത്തിന്റെ ഒരു ടീസര്‍ നേരത്തെ പുറത്തെത്തിയത് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ റിലീസിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാമത്തെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ വന്‍ താരനിരയെ അണിനിരത്തിയിട്ടുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടര Read more

Screenshot 2023 02 03 at 8.23.16 PM

പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ് ‘ഫുർസാത്ത് ‘

ദില്ലി: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാൽ ഭരദ്വാജിന്റെ പുതിയ സിനിമ ഫുർസാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇഷാൻ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂർണ്ണമായും ഐഫോൺ 14 പ്രോയിൽ ചിത്രീകരിച്ച ഫുർസാത്ത് തീര്‍ത്തും Read more

Screenshot 2023 02 03 at 5.41.32 PM

ഒന്നൊന്നര ‘വെടിക്കെട്ട്’ പേര് പോലെ തന്നെ ‘വെടിക്കെട്ട്’ അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ സമ്മാനിച്ചത്.

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഹിറ്റുകള്‍ എഴുതിയ ജോഡി. ഇരുവരും മികച്ച അഭിനേതാക്കളും കൂടിയാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. സിനിമയിൽ എന്നും വലിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന ബിബിനും വിഷ്ണുവും ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അതുതന്നെ ആയിരുന്നു ‘വെടിക്കെട്ട്’ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധനേടാൻ കാരണമായത്. പേര് പോലെ തന്നെ ‘വെടിക്കെട്ട്’ അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ Read more

Screenshot 2023 02 01 at 12.48.53 PM

നെറ്റ്ഫ്ലിക്സ് സിരീസ ‘ദി റൊമാന്‍റിക്സ്’ ട്രെയ്‍ലര്‍

സംവിധായകനായും നിര്‍മ്മാതാവായും ബോളിവുഡിന്‍റെ ബിഗ് സ്ക്രീനിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടാവില്ല, യഷ് ചോപ്രയെപ്പോലെ. 1959 മുതല്‍ 2012 വരെ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയും യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലൂടെയും ബോളിവുഡില്‍ നവ ഭാവുകത്വം കൊണ്ടുവന്ന സംവിധായകനും നിര്‍മ്മാതാവുമാണ് അദ്ദേഹം. ബോളിവുഡില്‍ മൂന്ന് തലമുറയില്‍ പെട്ട അഭിനേതാക്കളെ കൊണ്ടുവന്ന പ്രൊഡക്ഷന്‍ കമ്പനിയുമാണ് യഷ് രാജ് ഫിലിംസ്. ബോളിവുഡ് എക്കാലവും സ്നേഹപൂര്‍വ്വം ഓര്‍ക്കുന്ന പ്രിയ സംവിധായകന് ആദരവുമായി Read more

Screenshot 2023 02 01 at 12.35.59 PM

ഷാന്‍ റഹ്‍മാന്‍റെ ഈണത്തില്‍ മനോഹര ഗാനവുമായി ‘പ്രണയ വിലാസം”സൂപ്പര്‍ ശരണ്യ’ ടീം വീണ്ടും

കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍ ആയിരുന്നു നായിക. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജുവിനും വലിയ കൈയടി ലഭിച്ചിരുന്നു. ഇപ്പോഴിതാ പ്രണയം പശ്ചാത്തലമാവുന്ന മറ്റൊരു ചിത്രത്തിലും ഇവര്‍ മൂവരും ഒരുമിച്ച് എത്തുകയാണ്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പ്രണയ വിലാസം എന്നാണ്. ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ Read more

Screenshot 2023 02 01 at 12.21.14 PM

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൌബിന്‍ ഷാഹിറിനെ ട്രെയ്‍ലറില്‍ കാണാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരി Read more

Screenshot 2023 01 28 at 11.43.50 PM

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു.

ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയർ വാപ്പിയുടെ ട്രെയിലർ റിലീസ് ചെയ്തു. അച്ഛൻ മകൾ ബന്ധത്തിന്റെ കഥപറയുന്നതാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, Read more

Screenshot 2023 01 28 at 11.30.22 PM

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്‍റെ മോഷൻ ടീസർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്‍റെ മോഷൻ ടീസർ റിലീസ് ചെയ്തു. പുതുമ നിറച്ചാണ് അണിയറ പ്രവർത്തകർ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബന്റെ ലുക്കും ടീസറിൽ ദൃശ്യമാണ്. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്‍റേതാണ് Read more