ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ട്രെയിലർ പുറത്തെത്തി ആക്ഷൻ കിംഗ് ബാബു ആന്റണിയുടെ തിരിച്ചുവരവ്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ'(Power Star) ട്രെയിലർ പുറത്തെത്തി. വർഷങ്ങൾക്ക് ശേഷം കട്ട മാസ് ലുക്കിൽ എത്തുന്ന ബാബു ആന്റണിയെ ട്രെയിലറിൽ കാണാനാകും. മാസും ഫൈറ്റും ഉൾക്കൊള്ളിച്ചു തന്നെയാണ് ഒമർ ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ആക്ഷൻ കിങ്ങിന്റെ തിരിച്ചുവരവ് Read more









