Screenshot 2025 01 17 At 7.35.45 Pm

അജു വ‍ര്‍ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി!

അജു വർഗീസ്,രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പത്ര ഉടമയായ നന്ദകുമാർ എന്ന കഥാപാത്രത്തെയാണ് അജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളിലെ പത്രപ്രവർത്തന രംഗത്തെ ഇതിഹാസമായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനാണ് നന്ദകുമാർ. അദ്ദേഹത്തിന്റെ പിതാവ് പടുത്തുയർത്തിയ പത്രസാമ്രാജ്യത്തിന്റെ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും, റിപ്പോർട്ടർ രവിശങ്കർ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ എത്തുന്നതോടെ ഉണ്ടാകുന്ന ചില സംഭവങ്ങളുമൊക്കെയാണ് Read more

Photo 2025 01 15 20 30 13 Copy

ൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനി പ്രകാശനം ചെയ്തു

്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയും പ്രകാശനം ചെയ്തു. സാൻജോ പ്രൊഡക്ഷൻ ആൻ്റ് ദേവഭയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി. കെ. നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിലെ കഞ്ഞിക്കുഴി, ചേലച്ചുവട്, ചെറു തോണി ഭാഗങ്ങളിലായി പുരോഗമിച്ചു വരുന്നു. തികച്ചും Read more

Whatsapp Image 2025 01 16 At 00.15.22

ൊമാന്റിക് കോമഡി ത്രില്ലർ ചിത്രമായ “മേനേ പ്യാർ കിയ “പൂർത്തിയായി.

”മന്ദാകിനി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം’ സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമായ “മേനേ പ്യാർ കിയ “. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,അഷ്കർ അലി,മിദൂട്ടി,അർജ്യോ, എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ പൂർത്തിയായി. നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ച Read more

Screenshot 2025 01 16 At 12.21.21 Am

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, “ബെസ്റ്റി” ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.!

അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ബെസ്റ്റി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ജനുവരി ഇരുപത്തിനാലിന് ബെൻസി റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു,ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം ,ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി,സുന്ദര പാണ്ട്യൻ, കലാഭവൻ Read more

Screenshot 2025 01 07 At 1.24.07 Pm

സിദ്ധാര്‍ഥ് ഭരതന്‍; ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ടീസര്‍ എത്തി

ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഓരോ ചിത്രങ്ങളിലും സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും ഇതുവരെ കാണാത്ത ഒരു കഥാപാത്രമായാണ് താരം എത്തുന്നത്. ഒരു ഹൊറർ മൂഡ് തരുന്ന ഒരു ത്രില്ലർ ചിത്രത്തിന്റെ ഫീൽ ആണ് ടീസറിലൂടെ ലഭിക്കുന്നത്. നമ്മളൊക്കെ കണ്ടു Read more

Screenshot 2025 01 06 At 4.45.14 Pm

സായ് പല്ലവി! തണ്ടേല്‍ സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് Read more

356432 Horizons 2023 06 02t195549002

ഗെയിം ഓണ്‍ ! മമ്മൂട്ടി നായകനായ ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. ബസൂക്ക സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് അനുസരിച്ച് ബസൂക്ക സിനിമ ഫെബ്രുവരി 14നാണ് ഇറങ്ങുന്നത്. ദ ഗെയിം ഓണ്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയായ ബസൂക്ക Read more

Screenshot 2025 01 03 At 7.11.05 Pm

‘സുമതി വളവ്’ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആര്യ, റഹ്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, ശശികുമാർ, ഇന്ദ്രജിത് സുകുമാരൻ, നരേൻ, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ആന്റണി പെപ്പെ, യോഗി ബാബു, Read more

Screenshot 2024 12 28 At 10.38.23 Pm

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ’ എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ഈ ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം Read more

Screenshot 2024 12 10 At 2.59.22 Pm

ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ ‘മരം ‘ പോക്കറ്റ് മൂവിയുടെ ട്രെയിലർ….

പിക്കാസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി കെ അബ്ദുൽ അസ്സീസ് നിർമ്മിച്ച് എം സജീഷ് സംവിധാനം നിർവഹിച്ച, ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ ‘മരം ‘ പോക്കറ്റ് മൂവിയുടെ ട്രെയിലർ അണിയറപ്രവത്തകർ പുറത്തുവിട്ടു. ക്യാമറ ടി ഷമീർ മുഹമ്മദ്‌, എഡിറ്റിംഗ് ഐജു അന്റു- ഇബ്രു മുഹമ്മദ്‌, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്‌, ഗാനരചന സുഹൈൽ സുൽത്താൻ, സംഗീതം യുനുസിയോ, നസീർ മുഹമ്മദ്‌, ധനു ദേവിക, രമ്യ രഘുനാദ്, Read more