Rocket T

താപ്സിയുടെ ‘രശ്മി റോക്കറ്റ്’ ഒടിടി റിലീസ് ഒക്ടോബർ 15ന്. ട്രെയിലർ കാണാം…

 താപ്സി പന്നു നായികയാകുന്ന രശ്മി റോക്കറ്റ് സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ ഒക്ടോബർ 15ന് റിലീസ് ചെയ്യും.ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മി എന്ന കായികതാരമായി താപ്സി എത്തുന്നു.പ്രിയാൻഷു പൈൻയുള്ളി, അഭിഷേക് ബാനർജി, ശ്വേത ത്രിപാഠി എന്നിവരാണ് മറ്റ് താരങ്ങൾ.ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രം പറയുന്നത്.

Amala

ബിക്കിനി ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസ്സായി നടി അമല പോൾ….വൈറൽ ചിത്രങ്ങൾ

ബിക്കിനി ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസ്സായി നടി അമല പോൾ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ..ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പങ്കുവച്ചത്. … മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. അജീഷ് പ്രേം ആണ് ഫൊട്ടോഗ്രാഫർ. നെറ്റ്ഫ്ലിക്സ് ഒരുക്കിയ പിട്ട കാതലു എന്ന ആന്തോളജി ചിത്രത്തിലാണ് അമല പോൾ അവസാനം പ്രത്യക്ഷപ്പെട്ടത്.തമിഴിൽ അതോ അന്ത Read more

Mohanlal

ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രത്തിന് ആരംഭം..

12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിന് പൂജ ചടങ്ങോടെ ആരംഭം.ഈ മാസം എട്ടാം തീയതി പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണ് പുതിയത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ Read more

Sima manju

സൈമ അവാർഡിൽ ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ…

സൈമ അവാർഡിൽ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്‌സ്)ഇരട്ടനേട്ടവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം കുറിച്ചത്. പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്.ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രത്തിലൂടെ തമിഴിലും മികച്ച നടിയായി. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി ഷൂട്ടിങ് തിരക്കുകൾ ആയതിനാൽ മഞ്ജുവിനു േവണ്ടി Read more

Nivin

വേറിട്ട ഗെറ്റപ്പുമായി നിവിൻ പോളി… പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറൽ.

നടൻ നിവിൻ പോളിയുടെ പുത്തൻ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.തെന്നിന്ത്യൻ അവാർ‍ഡ് നിശയായ സൈമയിൽ ((സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) പുതിയ ഗെറ്റപ്പിലായിരുന്നു നിവിന്റെ വരവ്. മുടിയും താടിയും നീട്ടി വളർത്തി സ്റ്റൈലിഷ് ആയ താരത്തിന്റെ ലുക്ക് ട്വിറ്ററിലും ട്രെൻഡിങ് ആയിരുന്നു. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള (ക്രിട്ടിക്സ്) പുരസ്കാരം ഇത്തവണ നിവിൻ പോളിക്കായിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 Read more

291

ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച മൈലേജുമായി ഹോണ്ടയുടെ ആകർഷമായ മോഡൽ, HONDA N7X

വാഹന നിർമാതാക്കളിൽ ഭീമൻമാരായ ഹോണ്ട ഇന്ന് നിരവധി സെഗ്‌മെന്റിലും വേരിയന്റിലും മോഡലുകളിലുമുള്ള വാഹനങ്ങൾ വിപണിയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. ആകർഷകമായ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഹോണ്ടയുടെ വാഹനങ്ങൾ ഇന്ന് വിപണികളിൽ സജീവമാണ്. അത്തരത്തിൽ ഹോണ്ട പുറത്തിറക്കുന്ന ഒരു സെവൻ സീറ്റർ മോഡൽ വാഹനത്തിൻറെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് ഈ പോസ്റ്റിൽ കുറിക്കുന്നത്. ജപ്പാനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട 2021 സെപ്റ്റംബർ 21നാണ് ഇൻഡൊനീഷ്യയിൽ ഈ പുത്തൻ മോഡൽ അവതരിപ്പിക്കുന്നത്. അതായത് ലോകോത്തര തലത്തിൽ Read more

PIPLANTRI

പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന മലയാള സിനിമ ‘പിപ്പലാന്ത്രി’, നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിന് എത്തി

നവാഗതയായ ഷോജി സെബാസ്റ്റ്യന്റെ പിപ്പലാന്ത്രിയെന്ന ചിത്രം നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിന്. പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ‘പിപ്പലാന്ത്രി’. പിപ്പലാന്ത്രി എന്ന ചിത്രം നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍,തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്‍കരിക്കുന്നത്. മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്യാത്ത വിഷയമാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ Read more

Image puzu

കയ്യിൽ തോക്കുമായി മമ്മൂട്ടി ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. നവാഗതയായ റത്തീന ശർഷാദാണ് ചിത്രത്തിന്റെ സംവിധാനം. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, രേവതി ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ച് മലയാള സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമാണ് റത്തീന. പ്രമുഖ ക്യാമറാമാൻ തേനി ഈശ്വരാണ് പുഴുവിന്റെ ഛായാഗ്രാഹകൻ. ദുൽഖര്‍ ആണ് Read more

Maxresdefault (1)

‘ആർ ജെ മഡോണ’ മിസ്റ്ററി ത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജ് കിടിലം ടീസർ

നവാഗതനായ ആനന്ദ് കൃഷ്‍ണ രാജ് സംവിധാനം ചെയ്യുന്ന ‘ആർ ജെ മഡോണ’ യുടെ ടീസർ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ പിരിമുറുക്കം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറൊരു തലത്തിൽ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആർ. ജെ. മഡോണ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ത്രില്ലർ മൂഡിൽ അൽപ്പം ഹൊറർ എലമൻ്റ്സ് കൂടി ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. അമലേന്ദു കെ Read more

Untitled

‘ദി അണ്‍നോണ്‍ വാരിയര്‍’ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഡോക്യുമെന്‍ററി ടീസർ….

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ‘ദ് അണ്‍നോണ്‍ വാരിയര്‍’ എന്ന ഡോക്യുമെന്ററി ടീസർ നടൻ മമ്മൂട്ടി റിലീസ് െചയ്തു… ‘ദി അണ്‍നോണ്‍ വാരിയര്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും എത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍ സമൂഹമാധ്യമത്തിലൂടെ മമ്മൂട്ടിയാണ് പുറത്തിറക്കിയത്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ Read more